'ഇനി ഞാന്‍ ചാടുന്നില്ലേ': ട്രാംപോളിൻ പ്രകടനത്തിനിടെ പേടിച്ചോടി യുവാവ്; വൈറലായി വീഡിയോ

Published : Jun 10, 2020, 09:28 PM IST
'ഇനി ഞാന്‍ ചാടുന്നില്ലേ': ട്രാംപോളിൻ പ്രകടനത്തിനിടെ പേടിച്ചോടി യുവാവ്; വൈറലായി വീഡിയോ

Synopsis

ഇവിടയൊരു യുവാവിന്‍റെ രസകരമായ ട്രാംപോളിൻ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  

ട്രാംപോളിനിൽ ഉയർന്നുപൊങ്ങി സാഹസിക പ്രകടനങ്ങൾ നടത്തുന്നവരുടെ ദൃശ്യങ്ങള്‍ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടയൊരു യുവാവിന്‍റെ രസകരമായ ട്രാംപോളിൻ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ഈ വീഡിയോ വൈറലാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. 

അപ്രതീക്ഷിതമായി എത്തിയ പാമ്പാണ് ഇയാളെ ലോക ശ്രദ്ധയിലെത്തിച്ചത്. വീട്ടിലെ ഉദ്യാനത്തിൽ സ്ഥാപിച്ച ട്രാംപോളിനിലായിരുന്നു യുവാവിന്‍റെ ഈ പ്രകടനം. യുവാവ് ശക്തിയില്‍ ചാടുന്നതിനിടെയായിരുന്നു ട്രാംപോളിനിലേക്ക് പാമ്പിന്‍റെ രംഗപ്രവേശനം. യുവാവിന്‍റെ ചാട്ടത്തിന്‍റെ ശക്തിയിൽ പുല്ലിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു പാമ്പ്.

ചാടിയതിന് ശേഷം ട്രാംപോളിനില്‍ കൈകുത്തിയപ്പോഴാണ് യുവാവ് പാമ്പിനെ കാണുന്നത്. ശേഷം  പേടിച്ച് ഓടുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. 

 

'ഇന്ന് ഇനി ചാടുന്നില്ല' എന്ന കുറിപ്പോടെ @skatinggraham എന്ന ടിക്ടോക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. 3 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 50 ലക്ഷം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഒപ്പം നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

Also Read: കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ