ഇനി പഴയ രൂപത്തിലേക്ക്; വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

Web Desk   | others
Published : Jun 10, 2020, 02:26 PM ISTUpdated : Jun 10, 2020, 02:35 PM IST
ഇനി പഴയ രൂപത്തിലേക്ക്; വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

Synopsis

തന്റെ ജിമ്മില്‍ വര്‍ക്കൗട്ട്  ചെയ്യുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ‘ലിഫ്റ്റ്, ബേണ്‍, ബില്‍ഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി ഇരുപത് കിലോയിലധികം ഭാരമാണ് നടൻ പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി.

കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയ രൂപത്തിലേക്ക് ആക്കാനുള്ള വര്‍ക്കൗട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. തന്റെ ജിമ്മില്‍ വര്‍ക്കൗട്ട്  ചെയ്യുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ‘ലിഫ്റ്റ്, ബേണ്‍, ബില്‍ഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോർദ്ദാനിൽ നിന്ന് തിരികെ എത്തി ക്വാറന്റൈനിൽ കഴിയുമ്പോഴും പൃഥ്വിരാജ് തന്റെ ശരീരത്തിന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു. പൃഥ്വിരാജും സംഘവും മെയ് 22നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഷൂട്ട് പൂര്‍ത്തീകരിച്ചിട്ടും ലോക്ഡൗണിനെത്തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ദാവണിയില്‍ സുന്ദരിയായി അഞ്ജലി അമീർ; വൈറലായി ഗ്ലാമർ ചിത്രങ്ങള്‍....
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ