വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍; അശ്ലീല കമന്‍റുകളുമായി ഒരുവിഭാഗം

Published : Nov 28, 2019, 06:23 PM ISTUpdated : Nov 28, 2019, 06:32 PM IST
വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍; അശ്ലീല കമന്‍റുകളുമായി ഒരുവിഭാഗം

Synopsis

കഴിഞ്ഞ ദിവസമാണ് വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.  ചിത്രത്തിന് താഴെ  അശ്ലീല കമന്‍റുകളിട്ടാണ് പലരും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. 

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന  സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടും സോനുവും നികേഷും എന്തോ കുറ്റം ചെയ്ത പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഇവരെ ആക്രമിക്കുന്നത്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളാണ് സോനുവും നികേഷും. 2018ലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.  ചിത്രത്തിന് താഴെ  അശ്ലീല കമന്‍റുകളിട്ടാണ് പലരും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. 

' നിങ്ങൾക്കൊക്കെ നല്ല കിടിലൻ പെണ്ണുങ്ങളെ കിട്ടുമലോ വെറുതെ എന്തിനാ ഈ ജീവിതത്തിലേക്കു തുനിഞ്ഞ് ഇറങ്ങിയത് ' എന്നായിരുന്നു ഒരാളുടെ കമന്‍റ്.  'ഇതാണോ നിന്‍റെ ഭാര്യ' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. എന്നാല്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചും ഇരുവരെയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കാലം മാറിയിട്ടും സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടും പൊതുസമൂഹത്തിന് ഇപ്പോഴും ഇതൊന്നും അംഗീകരിക്കാനാകുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നു. 

'സ്വവര്‍ഗാനുരാഗം എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അത് അങ്ങനെ സംഭവിച്ചുപോകുന്നതാണ്. ആ തെറ്റിദ്ധാരണ മാറിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഞങ്ങൾക്കും ജീവിക്കാൻ അവകാശമുള്ള ഇടമാണിത്'- നികേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇത്. 

 

 

പ്രതിസന്ധികളിൽ തളരാതെ തങ്ങളുടെ പ്രണയത്തിനായി പോരാടി ലക്ഷ്യത്തിലെത്തിയ ദമ്പതികളാണ് സോനുവും നികേഷും. നികേഷിന് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ആ സമയത്ത് നികേഷ് താൻ സ്വവർഗാനുരാകിയാണെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് കുടുംബം ഈ വാക്കുകൾ കേട്ടത്. പിന്നീട്  ഒരു ഓണ്‍ലൈൻ ഡേറ്റിങ് നികേഷ് സോനുവിനെ പരിചയപ്പെടുന്നത്. 

വീട്ടുക്കാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. എറണാകുളം കാക്കനാട് ആണ് ഇരുവരും താമസിക്കുന്നത്. ബിസിനസ് ആണ് നികേഷിന്. സോനു ബിപിഒയിൽ ജോലി ചെയ്യുന്നു.

 


 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ