സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഹെൽത്ത് ട്രെൻഡാണ് ‘ഇൻ്റേണൽ ഷവർ’. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, ശരീരത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുക അഥവാ ഡിറ്റോക്സ്  ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പേര് വന്നത്.

നമ്മുടെ ശരീരം പുറമെ നിന്ന് സോപ്പിട്ട് കഴുകുന്നതുപോലെ, ഉള്ളിൽ നിന്നും ഒന്ന് 'കഴുകി വൃത്തിയാക്കിയാലോ'? ഈ ചിന്തയിൽ നിന്നാണ് 'ഇൻ്റേണൽ ഷവർ' എന്ന ട്രെൻഡ് ജനിക്കുന്നത്. കേൾക്കുമ്പോൾ അല്പം സ്ട്രേഞ്ച് ആയി തോന്നാമെങ്കിലും, ഹെൽത്ത് ആന്റ് ഫിറ്റ്‌നസ് ലോകത്ത് ഇതൊരു വലിയ റെവല്യൂഷൻ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും കോടിക്കണക്കിന് ആളുകൾ കണ്ട ഈ ട്രെൻഡ്, പ്രധാനമായും ജെൻ സികൾക്കിടയിലാണ് തരംഗമായിരിക്കുന്നത്.

എന്താണ് ഈ ഇൻ്റേണൽ ഷവർ ട്രെൻഡ്?

അമേരിക്കയിലെ ഫേമസ് ന്യൂട്രീഷനിസ്റ്റായ ഡാരിൽ ജിയോഫ്രെ ഒരു ടോക്ക് ഷോയിൽ അവതരിപ്പിച്ച ഈ റെസിപ്പി പെട്ടെന്നാണ് ഇന്റർനെറ്റിൽ വൈറലായത്. മെയിൻ ആയിട്ട് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം ഉള്ളവർക്കും, വയറിന് എപ്പോഴും ഒരു ബ്ലോട്ടിംഗ് ഫീൽ ചെയ്യുന്നവർക്കും വേണ്ടിയുള്ള ഒരു ക്വിക്ക് ഫിക്സ് സൊല്യൂഷനായാണ് ഇത് മാർക്കറ്റ് ചെയ്യപ്പെട്ടത്.

ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത് വളരെ സിമ്പിളാണ്: ഒരു ഗ്ലാസ് വാട്ടർ എടുക്കുക, അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചിയ സീഡ്സ് ആഡ് ചെയ്യുക. കുറച്ച് ലെമൺ ജ്യൂസും ഒരു പിഞ്ച് ഹിമാലയൻ സാൾട്ടും ചേർക്കുക എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് വെയിറ്റ് ചെയ്യണം. ചിയ സീഡ്സ് വാട്ടർ അബ്സോർബ് ചെയ്ത് ഒരു ജെൽ രൂപത്തിലാകുമ്പോൾ ഇത് കുടിക്കാം.

എന്തുകൊണ്ട് ജെൻ സി ?

ഇന്നത്തെ യൂത്തിന് എല്ലാം ഇൻസ്റ്റന്റ് ആയി കിട്ടണം. ഡയറ്റിംഗും വർക്കൗട്ടും ഒക്കെ ഉണ്ടെങ്കിലും ബോഡി ഡിറ്റോക്സ് ചെയ്യാൻ എളുപ്പവഴികൾ അവർ എപ്പോഴും സെർച്ച് ചെയ്യുന്നുണ്ട്. ചിയ സീഡ്‌സ് ഒരു സൂപ്പർ ഫുഡ് ആണെന്ന് എല്ലാവർക്കും അറിയാം. അതിൽ ഹൈ എമൗണ്ട് ഓഫ് ഫൈബർ , ഒമേഗ-3 ഫാറ്റി ആസിഡ്സ്, പിന്നെ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പാനീയം കുടിക്കുമ്പോൾ വയറ്റിലെ വേസ്റ്റ് മെറ്റീരിയൽസ് എല്ലാം ഈസി ആയി പുറന്തള്ളാൻ ഹെൽപ്പ് ചെയ്യുമെന്നാണ് ഇവരുടെ ക്ലെയിം. സോഷ്യൽ മീഡിയയിൽ ഇത് കുടിച്ചതിന് ശേഷമുള്ള റിസൾട്ടുകൾ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ഒരു വലിയ ഫാഷനാണ്. എസ്പെഷ്യലി ഫ്ലാറ്റ് സ്റ്റോമക്ക് ആഗ്രഹിക്കുന്നവർക്കിടയിൽ ഇതിന് വൻ ഡിമാൻഡാണ്.

ഇതിന്റെ പിന്നിലെ റിയൽ സയൻസ്

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഫൈബർ കുറവാകുമ്പോഴാണ് ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിയ സീഡ്‌സിൽ അടങ്ങിയിരിക്കുന്ന സോല്യൂബിൾ ഫൈബർ വെള്ളത്തിൽ കലരുമ്പോൾ ഒരു ജെല്ലി ലൈക്ക് സബ്സ്റ്റൻസ് ആയി മാറുന്നു. ഇത് നമ്മുടെ ഇൻ്റസ്റ്റൈനിൽ എത്തുമ്പോൾ ഒരു സ്ക്രബ്ബർ പോലെ വർക്ക് ചെയ്യുകയും അവിടെ അടിഞ്ഞുകൂടിയ വേസ്റ്റ് പുറത്തെത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് 'ഇൻ്റേണൽ ഷവർ' എന്ന പേരിന് പിന്നിലെ ലോജിക്.

കൂടാതെ ചിയ സീഡ്‌സ് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് കുടിച്ചു കഴിഞ്ഞാൽ കുറേ നേരത്തേക്ക് വയർ ഫുൾ ആയതുപോലെ തോന്നും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നത് കൊണ്ട് വെയ്റ്റ് ലോസ് ജേർണിയിൽ ഉള്ളവർക്കും ഇത് ബെസ്റ്റ് ഓപ്ഷനാണ്.

എല്ലാ ട്രെൻഡുകളെയും പോലെ ഇതിനും ചില സൈഡ് ഇഫക്ട്സ് ഉണ്ട്. എല്ലാവർക്കും ഇത് ഒരേപോലെ സ്യൂട്ട് ആകണമെന്നില്ല.

  • ഡിഹൈഡ്രേഷൻ : ചിയ സീഡ്‌സ് അതിന്റെ വെയിറ്റിന്റെ 12 മടങ്ങ് വെള്ളം അബ്സോർബ് ചെയ്യും. അതുകൊണ്ട് ഈ ഡ്രിങ്ക് കുടിച്ചാൽ മാത്രം പോരാ, ആ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കണം. ഇല്ലെങ്കിൽ ബോഡി ഡിഹൈഡ്രേറ്റഡ് ആകാൻ ചാൻസുണ്ട്.
  • ബ്ലോട്ടിംഗ് ഇഷ്യൂസ്: പെട്ടെന്ന് ഒരുമിച്ച് ഇത്രയും ഫൈബർ ബോഡിയിലേക്ക് ചെല്ലുമ്പോൾ ചിലർക്ക് വയറിൽ ഗ്യാസ് നിറയാനും അസ്വസ്ഥത ഉണ്ടാകാനും സാധ്യതയുണ്ട്.
  • ചിയ സീഡ്‌സ് കുതിർക്കാതെ കഴിക്കരുത്: ഒരിക്കലും ഡ്രൈ ആയ ചിയ സീഡ്‌സ് കഴിക്കരുത്. ഇത് തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. മിനിമം 15 മിനിറ്റെങ്കിലും വെള്ളത്തിൽ ഇട്ട് അത് ജെൽ രൂപത്തിലായ ശേഷം മാത്രം ഉപയോഗിക്കുക.

ചുരുക്കത്തിൽ പറഞ്ഞാൽ, ഇൻ്റേണൽ ഷവർ എന്നത് വെറും ഒരു സോഷ്യൽ മീഡിയ ഹൈപ്പ് മാത്രമല്ല, അതിൽ കുറച്ച് ഹെൽത്ത് ഫാക്ട്സും ഉണ്ട്. പക്ഷേ, ഇതൊരു പെർമനന്റ് സൊല്യൂഷൻ അല്ല. ഹെൽത്തി ആയ ഒരു ലൈഫ്‌സ്റ്റൈലും നല്ല ഫുഡും കഴിക്കുന്നതിനൊപ്പം ഇടയ്ക്ക് ബോഡി ഡിറ്റോക്സ് ചെയ്യാൻ ഇത് യൂസ് ചെയ്യമെന്നാണ് റിപ്പോർട്ടുകൾ.