ഫിറ്റ്നസില്‍ 'നോ' വിട്ടുവീഴ്ച; വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് സോഹ അലി ഖാന്‍

By Web TeamFirst Published Mar 26, 2023, 5:56 PM IST
Highlights

സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് സോഹ അലി ഖാൻ. വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പല സെലിബ്രിറ്റികളും.അക്കൂട്ടത്തില്‍ എന്നും മുന്നിലാണ് ബോളിവുഡ് നടി സോഹ അലി ഖാന്‍. സെയ്‍ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് സോഹ അലി ഖാൻ. വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പുഷ് അപ്പും തലകുത്തി നിന്നു കൊണ്ടുള്ള ചില വ്യായാമ മുറകളുമൊക്കെ ചെയ്യുകയാണ് സോഹ. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മുമ്പ് നാലുവയസുകാരിയായ മകളെയും കൊണ്ട് വര്‍ക്കൗട്ട് സെഷന്‍ പൂര്‍ത്തിയാക്കുന്ന വീഡിയോയും സോഹ പങ്കുവച്ചിരുന്നു. പുഷ് അപ്‌ ചെയ്യുമ്പോള്‍ ക്ലാപ് ചെയ്യാന്‍ മകളെയാണ് സോഹ അടുത്തിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ, സ്‌ക്വാട്ട് ചെയ്യുമ്പോള്‍ മകളെ തോളില്‍ ഇരുത്തിയാണ് താരം വര്‍ക്കൗട്ട് ചെയ്തത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

 

'ഇതി ശ്രീകാന്ത'യെന്ന ചിത്രത്തിലൂടെ ബംഗാളിയിലായിരുന്നു സോഹ അലി ഖാന്റെ തുടക്കം. 'ദില്‍ മാംഗെ മോറി'ലൂടെ ഹിന്ദിയിലുമെത്തി. ഗ്ലോബല്‍ ഇന്ത്യൻ ഫിലിം അവാര്‍ഡ്‍സ് അടക്കമുള്ള പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ഘയല്‍: വണ്‍സ് എഗെയിൻ' ആണ് ഏറ്റവും ഒടുവില്‍ സോഹ അലി ഖാൻ അഭിനയിച്ച ചിത്രം. 
Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില ശീലങ്ങള്‍...

click me!