നാല് ലക്ഷത്തിന്‍റെ ഷൂ വാങ്ങി; അച്ഛന്‍റെ 'റിയാക്ഷൻ' കണ്ടോ? വീഡിയോ...

Published : Jul 25, 2023, 09:47 PM IST
നാല് ലക്ഷത്തിന്‍റെ ഷൂ വാങ്ങി; അച്ഛന്‍റെ 'റിയാക്ഷൻ' കണ്ടോ? വീഡിയോ...

Synopsis

യദുപ്രിയം മേത്ത എന്ന വ്ളോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു ഷൂ വാങ്ങി തന്‍റെ അച്ഛനെ കാണിക്കുന്നതാണ് വീഡിയോയിലെ രംഗം. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ നമ്മുടെ മനസിനെ 'റിലാക്സ്' ചെയ്യിക്കുന്ന, നമ്മെ രസിപ്പിക്കുന്ന വീഡ‍ിയോകളാണ് അധികപേരും കാണാൻ ഇഷ്ടപ്പെടാറ്. 

ഇങ്ങനെ വരുന്ന തമാശ വീഡിയോകളില്‍ അധികവും നോക്കിയാല്‍ കാണാം, ഒരു വീട്ടിലെ തന്നെ അംഗങ്ങളായിരിക്കും കണ്ടന്‍റ് ചെയ്യുന്നത്. ഭാര്യാ-ഭര്‍ത്താക്കന്മാരോ, സഹോദരങ്ങളോ, മാതാപിതാക്കളോ എല്ലാം പരസ്പരം സഹകരിച്ച് ചെയ്യുന്ന വീഡ‍ിയോകള്‍. പക്ഷേ, നമ്മെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഇവയെല്ലാം ധാരാളം. 

ഇത്തരത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വന്നൊരു വീഡിയോ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയാണിപ്പോള്‍. യദുപ്രിയം മേത്ത എന്ന വ്ളോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു ഷൂ വാങ്ങി തന്‍റെ അച്ഛനെ കാണിക്കുന്നതാണ് വീഡിയോയിലെ രംഗം. 

വീഡിയോ കാണുമ്പോള്‍ തുടക്കത്തിലെല്ലാം അച്ഛൻ ഏറെ സന്തോഷവാനായിട്ടാണ് കാണുന്നത്. അച്ഛാ, ഷൂ വാങ്ങിയിരിക്കുന്നു ഇതാ നോക്ക് എന്നെല്ലാം മകൻ പറയുന്നുണ്ട്. ഈ സമയത്ത് അച്ഛൻ വളരെ ആഹ്ളആദത്തോടെ ഷൂ നോക്കാനായി തയ്യാറെടുക്കുന്നുണ്ട്. 

ശേഷം ബോക്സ് തുറന്ന് ഷൂ നോക്കുകയും നേരത്തേതിലും ഇരട്ടി സന്തോഷത്തിലാവുകയും ചെയ്യുന്നു. കൊള്ളാം ഇത് ചങ്കി ഡങ്കി ഷൂ അല്ലേ എന്നെല്ലാം തിരിച്ച് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രമുഖ ബ്രാൻഡായ നൈക്കിന്‍റെ ചങ്കി ഡങ്കി ഷൂ ആണ് വീഡിയോയില്‍ കാണുന്നത്. 

എന്നാല്‍ അല്‍പസമയത്തിനകം അച്ഛന്‍റെ മുഖഭാവം ആകെ മാറുകയാണ്. മറ്റൊന്നുമല്ല, ഷൂവിന് വിലയെത്രയായി എന്ന് ചോദിച്ചപ്പോള്‍ നാല് ലക്ഷം എന്ന് മകൻ മറുപടി നല്‍കുന്നു. ഇത് കേട്ടയുടനെ തന്നെ മുഖഭാവം മാറുകയാണ്. ശേഷം ഭ്രാന്തായോ എന്നൊരു ചോദ്യവും. തുടര്‍ന്ന് ഇത്ര വിലയുടെ ഷൂ തനിക്കെങ്ങും വേണ്ട എന്ന ഭാവത്തില്‍ ഷൂ തിരികെ ബോക്സിലാക്കി അടച്ച് വയ്ക്കുകയും ചെയ്യുന്നു. 

രസകരമായ വീഡിയോ ധാരാളം പേരാണ് പങ്കുവയ്ക്കുന്നത്. മിക്ക വീടുകളിലും ഇത്തരത്തില്‍ സാധനങ്ങളുടെ വില പറയുമ്പോള്‍ അച്ഛനമ്മമാരുടെ മുഖഭാവം മാറുന്നത് പതിവാണെന്നാണ് പലവരും കമന്‍റിലൂടെ പറയുന്നത്. എന്തായാലും നാല് ലക്ഷത്തിന്‍റെ ഷൂ അല്‍പം കൂടുതലാണെന്നും വീഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- എണ്‍പതുകാരന്‍റെ വ്യത്യസ്തമായ ചായക്കട; വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ