ബർ​ഗണ്ടി നിറത്തിലുള്ള  ഒരു വസ്ത്രം ധരിച്ചാണ് ടൈറ  വേദിയിലെത്തിയത്. കൈയിൽ നെറ്റ് ​ഗ്ലൗവും ഇരുവശത്തും പ്ലീറ്റഡ് വിങ്സും ഉള്ള വ്യത്യസ്തമായ വസ്ത്രമായിരുന്നു ടൈറ ധരിച്ചത്. 

അവതാരകയും നടിയുമായ ടൈറ ബാങ്ക്‌സിനെതിരെ (Tyra Banks) വന്ന ട്രോളുകളാണ് (trolls) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഡാൻസിങ് വിത് ദി സ്റ്റാർസ്' എന്ന ടിവി ഷോയുടെ അവതാരകയായി എത്തിയ ടൈറ ധരിച്ച വസ്ത്രത്തിനെതിരെ (outfit) ആണ് വിമര്‍ശനം ഉയര്‍ന്നത്. 

ബർ​ഗണ്ടി നിറത്തിലുള്ള ഒരു വസ്ത്രം ധരിച്ചാണ് ടൈറ വേദിയിലെത്തിയത്. കൈയിൽ നെറ്റ് ​ഗ്ലൗവും ഇരുവശത്തും പ്ലീറ്റഡ് വിങ്സും ഉള്ള വ്യത്യസ്തമായ വസ്ത്രമായിരുന്നു ടൈറ ധരിച്ചത്. എന്നാൽ ചിറകുകൾ പോലെയുള്ള വസ്ത്രത്തിനെതിരെ നിരവധി മീമുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. 

ജുറാസിക് പാർകിൽ വിഷം തുപ്പുന്ന ദിനോസർ ഡൈലോഫോസോറസിനെപ്പോലെയുണ്ട് ടൈറയെ കാണാൻ എന്നാണ് ചിലരുടെ വിമര്‍ശനം. ഒരു വശത്ത് ടൈറയുടെയും മറുവശത്ത് ദിനോസറിന്റെയും ചിത്രം ചേർ‌ത്തുവച്ചാണ് മീമുകള്‍ പ്രത്യക്ഷപ്പെട്ടത്. ജുറാസിക് വേൾ‍ഡിന്റെ പേജിലൂടെ ആണ് ചിത്രം പ്രചരിച്ചത്. 

Scroll to load tweet…

മീമുകൾ വൈറലായതോടെ ടൈറയുടെ ശ്രദ്ധയിലും സംഭവം എത്തി. ടൈറാനോസറസ് എന്നു പറഞ്ഞ് ടൈറ തന്നെ മീമുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. 

Also Read: ബർ​ഗറിന് 1000 രൂപ, സാലഡിന് രണ്ടായിരം; വൈറലായൊരു റെസ്റ്റോറന്‍റിലെ ബില്ല്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona