മസ്റ്റാർഡ് യെല്ലോ ഗൗണില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍

By Web TeamFirst Published Jan 16, 2021, 5:39 PM IST
Highlights

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. സോനം എപ്പോഴും തന്‍റേതായ ഫാഷന്‍  സ്റ്റേറ്റ്‌മെന്‍റ്  രേഖപ്പെടുത്താറുമുണ്ട്.

വസ്ത്രങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി ആരാധകരുടെ കണ്ണുകളെ വിസ്മയിപ്പിക്കാന്‍ കഴിവുള്ളവരാണ്​ പല ബോളിവുഡ്​ സുന്ദരിമാരും. ആ വർണവൈവിധ്യങ്ങൾ ഫാഷന്‍ ലോകത്ത് പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. അതില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. 

സിനിമയ്ക്ക് പുറമേ മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ പ്രിയപുത്രിയും ആനന്ദ് അഹൂജയുടെ പത്നിയുമായ സോനം എപ്പോഴും തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് രേഖപ്പെടുത്താറുമുണ്ട്. എന്തിന് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ ഫാഷന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 

ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.  മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ഗൗൺ ആണ് താരം ധരിച്ചത്. 

 

നിറയെ വര്‍ക്കുകളുള്ള ഹൈ നെക്കാണ് ഗൗണിന്‍റെ പ്രത്യേകത. സാറ്റിന്‍ തുണിയിലുള്ളതാണ് ഗൗണ്‍.  ബ്ലാക്ക് നിറത്തിലുള്ള ബെല്‍റ്റ് സോനത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കുന്നു. കുറച്ച് ഹെവി മേക്കപ്പാണ് താരം ഇതിനോടൊപ്പം ചെയ്തിരിക്കുന്നത്. 

Also Read: കാഞ്ചീവരം സാരിയിൽ അതിമനോഹരിയായി വിദ്യ ബാലൻ; ചിത്രങ്ങൾ കാണാം...

click me!