ബോളിവുഡ് സുന്ദരികളില്‍ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് ഒരുപക്ഷേ വിദ്യാ ബാലനായിരിക്കും. വിശേഷ അവസരങ്ങളിലും സിനിമാ പരിപാടികളിലുമൊക്കെ സാരിയിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ വിദ്യ പങ്കുവച്ച മറ്റൊരു സാരി ലുക്കാണ് ശ്രദ്ധേയമാകുന്നത്.

കാഞ്ചീവരം സാരി ധരിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പല നിറത്തിലുള്ള ബ്ലോക് പ്രിന്റ്സും പാറ്റേൺസും ചേരുന്ന ബ്ലാക്ക് സിൽക് സാരിയാണിത്. പർപ്പിൾ നിറത്തിലുള്ള ബ്ലൗസ് ആണ് പെയർ ചെയ്തത്. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. 25,000 രൂപയാണ് ഈ സാരിയുടെ വില.

വിവാഹ വേളകളിൽ തിളങ്ങാൻ ആർക്കും അനുയോജ്യമായ സാരിയാണ് കാഞ്ചീവരം. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. പച്ചയും പിങ്കും കല്ലുകൾ പതിപ്പിച്ച വലിയ സ്വർണക്കമ്മലും വളകളുമാണ് താരത്തിന്റെ ആക്സസറീസ്. മുടി ബൺ ചെയ്ത് മുല്ലപ്പൂ ചൂടിയിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)