ഓവര്‍സൈസ്ഡ് ബ്ലേസറില്‍ സ്റ്റൈലിഷ് ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Jan 30, 2025, 07:01 PM ISTUpdated : Jan 30, 2025, 07:27 PM IST
ഓവര്‍സൈസ്ഡ് ബ്ലേസറില്‍ സ്റ്റൈലിഷ് ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക ആരാണെന്ന ചോദ്യത്തിന് പല നടിമാരും പറയുന്ന പേരും സോനത്തിന്‍റെ തന്നെയാണ്. ഇപ്പോഴിതാ 39-കാരിയായ നടിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബോളിവുഡിന്‍റെ ഒരു ഫാഷനിസ്റ്റാണ് നടി സോനം കപൂര്‍. കാരണം ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും എന്നും ആരാധകരുടെ മനം കവരാറുണ്ട് താരം. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക ആരാണെന്ന ചോദ്യത്തിന് പല നടിമാരും പറയുന്ന പേരും സോനത്തിന്‍റെ തന്നെയാണ്. ഇപ്പോഴിതാ 39-കാരിയായ നടിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വൈറ്റ് നിറത്തിലുള്ളതാണ് സോനത്തിന്‍റെ ഔട്ട്ഫിറ്റ്. ഓവര്‍സൈസ്ഡ് ബ്ലേസറാണ് വസ്ത്രത്തിന്‍റെ ഹൈലൈറ്റ്. ഫ്ലോറൽ ഡിസൈനൊക്കെ വരുന്നതാണ് ഈ ഫുള്‍ സ്ലീവ് ബ്ലേസര്‍. സോനം പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്ത ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ സോനത്തിന്‍റെ സഹോദരിയും സ്റ്റൈലിസ്റ്റുമായ റിയാ കപൂറാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റിയ തന്നെയാണ് സോനത്തെ സ്റ്റൈല്‍ ചെയ്തതും. ഓവര്‍സൈസ്ഡ് ബ്ലേസര്‍ കൊണ്ട് മറ്റ് ചില വസ്ത്രങ്ങളും റിയ സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. 

 

അതേസമയം, ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.  'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. കുഞ്ഞ് വായുവിന്‍റെ വിശേഷങ്ങളൊക്കെ സോനം ആരാധകരുമായി ഇടയ്ക്കൊക്കെ പങ്കുവയ്ക്കാറുണ്ട്. 

Also read: വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ