ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

Published : Jan 28, 2025, 04:36 PM IST
ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

Synopsis

ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും താരത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ല. സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. ഇപ്പോഴിതാ ജാക്വിലിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും താരത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ല. സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. ഇപ്പോഴിതാ ജാക്വിലിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ കിടിലന്‍ ലുക്കിലാണ് ജാക്വിലിന്‍.  അടുത്തിടെ മുംബൈയിൽ നടന്ന ബിസിനസ് ഓഫ് ഫാഷൻ (BoF) ഗാലയിൽ പങ്കെടുക്കാന്‍ എത്തിയതാണ് താരം. ഫാഷൻ ലേബൽ AREAയില്‍ നിന്നുള്ള ബ്ലാക്ക് ഗൗൺ ആണ് താരം ധരിച്ചത്. 

ഹൈ നെക്കാണ് ഗൗണിന്‍റെ പ്രത്യേകത. ഒരു സ്‌റ്റേറ്റ്‌മെന്‍റ് മെറ്റാലിക് സിൽവർ ബെൽറ്റും ജാക്വിലിന്‍ ധരിച്ചിരുന്നു. ഹൈ ഹീല്‍സുള്ള ഷൂസും താരം ധരിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. 

 

Also read: വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ