മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ

Published : Jul 30, 2021, 11:35 AM IST
മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ

Synopsis

മുഖത്തെ ചുളിവുകള്‍ മാറാനായി സ്പൂണ്‍ മസാജ് പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. അത് സ്വാഭാവികമാണ്. എന്നാല്‍ ചർമ്മത്തിനു ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെ കുറയ്ക്കാന്‍ സഹായിക്കും. 

ഇത്തരത്തില്‍ മുഖത്തെ ചുളിവുകള്‍ മാറാനായി സ്പൂണ്‍ മസാജ് പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ് ഈ സ്പൂണ്‍ മസാജ്.

മോയ്സ്ചറൈസറോ കറ്റാര്‍വാഴ ജെല്ലോ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മസാജിങ്ങിലൂടെ മാറുമെന്നും ലക്ഷ്മി നായര്‍ പറയുന്നു. 

വീഡിയോ കാണാം...


Also Read: ചർമ്മത്തിന് ആരോഗ്യവും തിളക്കവും ലഭിക്കാൻ ഈ രണ്ട് ചേരുവകൾ മാത്രം മതി;  വീഡിയോയുമായി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ