തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. ഈ ക്രീം ഉപയോഗിച്ചാല്‍ പത്ത് ദിവസം കൊണ്ട് ചര്‍മ്മത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ലക്ഷ്മി പറയുന്നു. 

ചർമ്മത്തിന് ആരോഗ്യവും തിളക്കവും ലഭിക്കാൻ സഹായിക്കുന്ന ഒരു സൗന്ദര്യക്കൂട്ട് പങ്കുവച്ച് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

ബദാമും കറ്റാര്‍വാഴ ജെല്ലും ഉപയോഗിച്ച് തയ്യാറാക്കുന്ന നൈറ്റ് ക്രീം ആണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. ഈ ക്രീം ഉപയോഗിച്ചാല്‍ പത്ത് ദിവസം കൊണ്ട് ചര്‍മ്മത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ലക്ഷ്മി പറയുന്നു. 

ഇതിനായി ആദ്യം 10- 15 ബദാം എടുക്കുക. ശേഷം ഇത് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അടുത്ത ദിവസം തിളച്ച വെള്ളത്തിലേയ്ക്ക് ഈ കുതിര്‍ത്ത ബദാം ഇടാം. രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ബദാമിന്റെ തൊലി കളയാം. ശേഷം ഇത് മിക്സിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് ഇത് അരിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന ബദാം മിൽക്കിലേക്ക് രണ്ട് ടീസ്പൂണിന് ഒരു സ്പൂൺ എന്ന കണക്കിൽ കറ്റാര്‍വാഴ ജെൽ ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കണ്ടെയനറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണം. രാത്രിയിൽ മുഖം വൃത്തിയായി കഴുകിയശേഷം ഈ ക്രീം പുരട്ടാം.


YouTube video player

Also Read: പ്രായം 53, മുഖത്ത് ചുളിവുകൾ ഇല്ല; രഹസ്യം വെളിപ്പെടുത്തി സീമ ജി നായർ; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona