ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്ത് സംഭവിക്കും?

By Web TeamFirst Published Jun 25, 2022, 3:58 PM IST
Highlights

കനേഡിയന്‍ സ്പേസ് ഏജന്‍സിയിലുള്ള ബഹിരാകാശ യാത്രികനാണ് ക്രിസ് ഹാഡ്ഫീല്‍ഡ്. ഇദ്ദേഹം തന്‍റെ ബഹിരാകാശ യാത്രാവേളയില്‍ നടത്തിയ രസകരമായ പരീക്ഷണമാണ് വീഡിയോയിലുള്ളത്. 
 

ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ പരിധി വിട്ട ബഹിരാകാശാത്ത് എന്തും പറ‍ന്നുനടക്കുമെന്ന് നമുക്കറിയാം. പല ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം ( Space Video )  ഇതിന്‍റെ രസകരമായ വിവിധ വശങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. 

ഇപ്പോഴിതാ 2013ലെ ഒരു ബഹിരാകാശ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ് ( Viral Video ) . ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് വീഡിയോയിലൂടെ കാണിക്കുകയാണ് ബഹിരാകാശ യാത്രികനായ ക്രിസ് ഹാഡ്ഫീല്‍ഡ്. 

കനേഡിയന്‍ സ്പേസ് ഏജന്‍സിയിലുള്ള ബഹിരാകാശ യാത്രികനാണ് ക്രിസ് ഹാഡ്ഫീല്‍ഡ്. ഇദ്ദേഹം തന്‍റെ ബഹിരാകാശ യാത്രാവേളയില്‍ നടത്തിയ രസകരമായ പരീക്ഷണമാണ് വീഡിയോയിലുള്ളത് ( Space Video ) . 

ബഹിരാകാശത്ത് വെള്ളത്തുള്ളികളും താഴേക്ക് പതിക്കില്ലെന്ന് നമുക്കറിയാം. അപ്പോള്‍ പിന്നെ നനഞ്ഞ ടവല്‍ പിഴിയുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക! വീഡിയോ കണ്ടുനോക്കൂ...

 

This is what happens when you wring out a wet towel while floating in space.

Credit: CSA/NASA pic.twitter.com/yTZclq9bCJ

— Wonder of Science (@wonderofscience)

 

ടവല്‍ പിഴിയുമ്പോള്‍ ഇതിലെ വെള്ളം ടവലിന് ചുറ്റും ഒരു ജെല്‍ പരുവത്തിലുള്ള ട്യൂബായി മാറുകയാണ് ചെയ്യുന്നത്. കാഴ്ചയില്‍ വളരെയധികം കൗതുകം നിറയ്ക്കുന്നത് തന്നെയാണ് ഈ പരീക്ഷണം. 'വേള്‍ഡ് ഓഫ് സയന്‍സ്' എന്ന ട്വിറ്റര്‍ പേജാണ് വീണ്ടും ഈ വീഡിയോ ( Viral Video ) പങ്കുവച്ചിരിക്കുന്നത്. 

ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

Also Read:- സുനാമിയല്ല; അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി വീഡിയോ

click me!