രാവിലെ എഴുന്നേറ്റപ്പോള്‍ വീട്ടില്‍ അപരിചിതനായ ഒരാള്‍ കിടന്നുറങ്ങുന്നു!; വീഡിയോ ചര്‍ച്ചയാകുന്നു

Published : Mar 23, 2023, 03:24 PM IST
രാവിലെ എഴുന്നേറ്റപ്പോള്‍ വീട്ടില്‍ അപരിചിതനായ ഒരാള്‍ കിടന്നുറങ്ങുന്നു!; വീഡിയോ ചര്‍ച്ചയാകുന്നു

Synopsis

ടീഷര്‍ട്ടും ജീൻസും ധരിച്ച യുവാവ് സോഫയില്‍ ഗാഢമായ ഉറക്കത്തിലാണ്. വീഡിയോ എടുക്കുന്നത് പോലും ഇദ്ദേഹമറിയുന്നില്ല. അപരിചിതനെ കണ്ടതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ വരുന്നവയാകാം. അതേസമയം മറ്റ് ചില വീഡിയോകളാണെങ്കില്‍ ആകസ്മികമായി നമുക്ക് മുമ്പിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും. 

എന്തായാലും നമ്മെ രസിപ്പിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്യുന്ന, ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കാഴ്ചക്കാരെ നേടുന്ന പല വീഡിയോകളുടെയും ആധികാരികത നമുക്ക് പെട്ടെന്ന് ഉറപ്പിക്കാൻ സാധിക്കുകയില്ല എന്നതാണ് സത്യം. 

ഇപ്പോഴിതാ സമാനമായ രീതിയിലൊരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഏറെ വിചിത്രമായ സംഭവമാണ് വീഡിയോയില്‍ കാണുന്നത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. 

രാത്രിയില്‍ ഉറങ്ങി, രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ വീട്ടിനകത്തെ സോഫയില്‍ അപരിചിതനായ ഒരു യുവാവ് കിടന്നുറങ്ങുന്നതാണ് വീട്ടുകാര്‍ കണ്ടത്. ഇദ്ദേഹം സോഫയില്‍ കിടന്നുറങ്ങുന്ന വീഡിയോ പകര്‍ത്തി വീട്ടുകാര്‍ തന്നെ പുറത്തുവിട്ടിട്ടുമുണ്ട്. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇതെത്രത്തോളം ആധികാരികമാണെന്നത് പറയാൻ വയ്യ. 

ടീഷര്‍ട്ടും ജീൻസും ധരിച്ച യുവാവ് സോഫയില്‍ ഗാഢമായ ഉറക്കത്തിലാണ്. വീഡിയോ എടുക്കുന്നത് പോലും ഇദ്ദേഹമറിയുന്നില്ല. അപരിചിതനെ കണ്ടതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം ഒന്നുകില്‍ യുവാവ് തന്നെ വീട്ടുകാരെ പറ്റിക്കുന്നതിനായി ഇത്തരത്തില്‍ വീട്ടിനകത്ത് കയറിയതാകാമെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ചെയ്തിട്ടുള്ളയാളുകളുണ്ട്. അങ്ങനെയുള്ള വീഡിയോകളും ഇതുപോലെ വൈറലായിട്ടുണ്ട്.

അല്ലെങ്കില്‍ വീട്ടുകാര്‍ തന്നെ തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആയിരിക്കുമെന്ന് വേറൊരു വിഭാഗവും പറയുന്നു. എന്തായാലും വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

 

 

Also Read:-കൊലക്കുറ്റത്തിന്‍റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയിലേക്ക് നാടകീയമായ ഒരു 'എൻട്രി'

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ