മജിസ്ട്രേറ്റും അഭിഭാഷകരും അടക്കം കോടതിമുറിയില്‍ കൂടിയ ഏവരും നിലവിളിച്ച് പുറത്തേക്ക് ഓടുന്ന സാഹചര്യം വരെയായി. ഇത്രമാത്രം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കോടതിമുറിയിലേക്ക് കടന്നുവന്നത് ആരെന്നാണോ ചിന്തിക്കുന്നത്? 

ദിവസവും എത്രയോ വാര്‍ത്തകളാണ് നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കണ്‍മുന്നിലൂടെയും കടന്നുപോകുന്നത്. ഇക്കൂട്ടത്തില്‍ നമ്മളില്‍ കൗതുകം നിറയ്ക്കുന്ന രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അത്തരത്തിലുള്ള, രസകരമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒരു കോടതിമുറിയിലാണ് സംഭവം നടന്നത്. ഗൗരവമുള്ള കൊലക്കുറ്റത്തിന്‍റെ വിചാരണ നടക്കുകയാണ്. മതിയായി തെളിവുകളില്ലാത്തതിനാല്‍ വിചാരണ സങ്കീര്‍ണമായി പോകുന്നതിനിടെയാണ് ഇവിടേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി, നാടകീയമായി ഒരാള്‍ കടന്നുവരുന്നത്. ഇതോടെ കോടതി മുറിയില്‍ അപ്പോഴുണ്ടായിരുന്ന അന്തരീക്ഷം ആകെ മാറി. 

മജിസ്ട്രേറ്റും അഭിഭാഷകരും അടക്കം കോടതിമുറിയില്‍ കൂടിയ ഏവരും നിലവിളിച്ച് പുറത്തേക്ക് ഓടുന്ന സാഹചര്യം വരെയായി. ഇത്രമാത്രം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കോടതിമുറിയിലേക്ക് കടന്നുവന്നത് ആരെന്നാണോ ചിന്തിക്കുന്നത്? 

സംഭവം ഒരു മൂങ്ങയാണ് ക്ഷണിക്കപ്പെടാതെ കോടതിമുറിയിലേക്ക് കയറിവന്ന ഈ അതിഥി. ദക്ഷിണാഫ്രിക്കയിലെ 

മേല്‍ക്കൂരയിലുണ്ടായിരുന്ന ചെറിയ വിടവിലൂടെ അകത്തെത്തിയ മൂങ്ങ, മുറിക്കുള്ളിലാകെ പറക്കുകയായിരുന്നു. ഒരുപക്ഷേ പ്രതീക്ഷിക്കാതെ ഒരിടത്ത് പെട്ടുപോയതിന്‍റെ പരിഭ്രാന്തിയായിരിക്കാം അതിനെയും പിടികൂടിയത്. എന്തായാലും മൂങ്ങ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ തന്നെ കോടതിമുറിയില്‍ സൃഷ്ടിച്ചുവെന്ന് പറയാം.

തുടര്‍ന്ന് മൂങ്ങയെ പിടിക്കുന്നതിനായി തന്നെയുള്ള ഒരു സംഘമെത്തി, ഏറെ ശ്രമപ്പെട്ടാണത്രേ മൂങ്ങയെ പിടികൂടിയത്. ശേഷം ഇവര്‍ തന്നെയാണ് പിടികൂടിയ മൂങ്ങയുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയിലൂടെ സംഭവം ഏവരെയും അറിയിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ബ്രാക്പാനിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. 

എന്തായാലും സംഭവം വാര്‍ത്തയിലായതോടെ സോഷ്യല്‍ മീഡിയയിലും ഇത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഒരു മൂങ്ങയെ കണ്ടതിന് എന്തിനാണ് ഏവരും ഇത്രമാത്രം പരിഭ്രാന്തരായത് എന്ന് ചോദിക്കുന്നൊരു വിഭാഗവും അതേസമയം മൂങ്ങയാണെന്ന് മനസിലാകാതെയാകാം ഏവരും ഭയന്നത് എന്ന് ന്യായീകരിക്കുന്ന മറുവിഭാഗവുമാണ് വിഷയത്തില്‍ ചര്‍ച്ചയിലുള്ളത്. 

Also Read:- കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി...

'നമ്മൾ തിരഞ്ഞെടുക്കുന്ന സിനിമകൾ എപ്പോഴും വിജയിക്കണമെന്നില്ല' | Darshana Rajendran