Street Food : 'മണി മണി പോലെ ഇംഗ്ലീഷ്'; തെരുവ് കച്ചവടക്കാരന്റെ വീഡിയോ...

By Web TeamFirst Published Dec 2, 2021, 7:11 PM IST
Highlights

തെരുവില്‍ ഗോല്‍ഗപ്പ വില്‍പന നടത്തുന്നൊരു ചെറുപ്പക്കാരനാണ് വീഡിയോയിലുള്ളത്. അദ്ദേഹം തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെ തന്നെ ഇംഗ്ലീഷില്‍ നല്ല രീതിയില്‍ സംസാരിക്കുകയാണ്. തന്നെ കുറിച്ചും തന്റെ ജോലിയെ കുറിച്ചും തന്നെയാണ് യുവാവ് സംസാരിക്കുന്നത്

വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ( Educated Youth ) 'വൈറ്റ് കോളര്‍' ജോലി മാത്രം ചെയ്യണമെന്ന സങ്കല്‍പം നമുക്കിടയില്‍ മുമ്പേ ശക്തമാണ്. പഠിക്കാത്തവര്‍ മാത്രമാണ് മറ്റ് ജോലിക്ക് പോകുന്നത് എന്ന കാഴ്ചപ്പാടും ( General Concept ) സമൂഹത്തിലുണ്ട്. എന്നാല്‍ നാം കെട്ടിപ്പടുത്ത് വച്ചിരിക്കുന്ന ഇത്തരം സങ്കല്‍പങ്ങളിലൊന്നും സത്യത്തില്‍ വലിയ കഴമ്പില്ല. 

ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം കൂലിവേലയ്ക്കും, പെയിന്റിംഗ് പോലുള്ള ജോലികള്‍ക്കും പോകുന്ന എത്രയോ ചെറുപ്പക്കാര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ജോലികള്‍ ചെയ്യുന്നവരോട് മോശം മനോഭാവം വച്ചുപുലര്‍ത്തുന്നതിലും കാര്യമില്ല. ഇതേ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായൊരു വീഡിയോയും ചെയ്യുന്നത്. 

തെരുവില്‍ ഗോല്‍ഗപ്പ വില്‍പന നടത്തുന്നൊരു ചെറുപ്പക്കാരനാണ് വീഡിയോയിലുള്ളത്. അദ്ദേഹം തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെ തന്നെ ഇംഗ്ലീഷില്‍ നല്ല രീതിയില്‍ സംസാരിക്കുകയാണ്. തന്നെ കുറിച്ചും തന്റെ ജോലിയെ കുറിച്ചും തന്നെയാണ് യുവാവ് സംസാരിക്കുന്നത്. 

ഇതിനിടയില്‍ തന്റെ കടയിലെ വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നും യുവാവ് വിശദീകരിക്കുന്നുണ്ട്. ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകമുണ്ടാക്കുന്നതാണ് വ്യത്യസ്തമായ ഈ വിഭവങ്ങളുടെ പാചകവും. 

രാഹുല്‍ എന്നാണ് പേരെന്നും, ബിരുദം എടുത്ത ശേഷമാണ് ഈ ജോലിയിലേക്ക് എത്തിയതെന്നും, അച്ഛനും ഇതുതന്നെയായിരുന്നു ജോലിയെന്നും യുവാവ് പറയുന്നു. ബിരുദം വച്ച് ചെയ്യുന്ന ജോലിയെക്കാള്‍ നല്ലതാണ് ഈ ജോലിയെന്നും യുവാവ് പറയുന്നുണ്ട്. 

ഫുഡ് ബ്ലോഗറായ ഗൗരവ് വാസന്‍ ആണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് ജോലിക്കും അതിന്റെതായ മൂല്യമുണ്ടെന്നും ആരെയും ജോലിയുടെ പേരില്‍ കുറച്ചുകാണേണ്ടതില്ലെന്നും അഭിപ്രായമായി രേഖപ്പെടുത്തിയവരാണ് അധികപേരും. 

വീഡിയോ കാണാം...

 

Also Read:- കാപ്പി കുക്കറില്‍ ആയാലോ; രസകരമായ വീഡിയോ...

click me!