'അവിഹിതബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉത്സാഹമുള്ള ഇന്ത്യന്‍ നഗരം'

Published : May 10, 2019, 06:01 PM IST
'അവിഹിതബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉത്സാഹമുള്ള ഇന്ത്യന്‍ നഗരം'

Synopsis

'ഗ്ലീഡന്‍' എന്ന 'ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്മ്യൂണിറ്റി'യാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇവര്‍ നടത്തുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്

വിവാഹിതരായവര്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടാകാറുണ്ട്. അക്കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസവും ഉണ്ടാകാറില്ല. എന്നാല്‍ വിവാഹേതര ബന്ധം ഒരാവശ്യമായി കണക്കാക്കുന്നവരും കുറവല്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 

'ഗ്ലീഡന്‍' എന്ന 'ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്മ്യൂണിറ്റി'യാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇവര്‍ നടത്തുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്. 

തുടര്‍ന്ന് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ആത്മാര്‍ത്ഥമാണോ, അതിനായി അവര്‍ വിശദീകരിക്കുന്ന കാരണങ്ങള്‍ സത്യമാണോ എന്നെല്ലാം 'റിലേഷന്‍ഷിപ്പ്' വിദഗ്ധരുടെ സഹായത്തോടെ വെബ്‌സൈറ്റുകാര്‍ വിലയിരുത്തും. അതിന് ഇവര്‍ക്ക് പ്രത്യേകസംഘവുമുണ്ട്. 

ഇങ്ങനെ വെബ്‌സൈറ്റുമായി ഏറ്റവുമധികം പേര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നഗരത്തിന്റെ പേര് ഇവര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 1,35,000 പേര്‍ മുന്നോട്ടുവന്ന ബെംഗലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം. 43,200 സ്ത്രീകളും 91,800 പുരുഷന്മാരുമാണത്രേ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടത്.

അതേസമയം വെബ്‌സൈറ്റുമായി ബന്ധപ്പെടാനും മാത്രമുള്ള സാങ്കേതികധാരണയുള്ളവരുടെ കണക്ക് മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത്തരം സാങ്കേതിക വിഷയങ്ങളെ കുറിച്ച് അറിവ് പോലുമില്ലാത്ത എത്രയോ പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നതിനാല്‍ ഈ കണക്കില്‍ കാര്യമില്ലെന്നും വാദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ