
യാത്രകളെ അങ്ങേയറ്റം പ്രണയിക്കുന്ന എത്രയോ പേരുണ്ട്. ജീവിതത്തില്‍ മറ്റെന്ത് കാര്യത്തില്‍ സന്ധി ചെയ്താലും യാത്രയുടെ കാര്യത്തില്‍ ഒരു മുടക്കവും വരാതെ, വര്‍ഷം തോറും അതിന് വേണ്ടി കൃത്യമായി സമയവും പണവും മാറ്റിവയ്ക്കുന്നര്‍. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത മറ്റൊരു വിഭാഗം യാത്രികര്‍ കൂടിയുണ്ടെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്.
'ട്രാവല്‍ വെബ്‌സൈറ്റ്' ആയ 'ബുക്കിംഗ്.കോം' നടത്തിയ പഠനമാണ് രസകരമായ ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. യാത്രകളോട് പ്രണയമില്ലാഞ്ഞിട്ടും യാത്ര ചെയ്യുന്ന നിരവധി ഇന്ത്യക്കാരുണ്ടത്രേ. അവരെ യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്താണെന്നറിയാമോ?
ഒരു യാത്ര പോയിവന്ന ശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും വിവരണങ്ങളുമെല്ലാം മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാവുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ടാകുമല്ലോ. ഈ രസത്തിന് വേണ്ടിയാണത്രേ ഒരു വിഭാഗം ഇന്ത്യക്കാര്‍ യാത്ര നടത്തുന്നത്. പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാം ആണത്രേ ഇക്കാര്യത്തില്‍ ആളുകള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന സോഷ്യല്‍ മീഡിയ.
ഏതാണ്ട് നാല്‍പത് ശതമാനത്തോളം പേരും യാത്ര ചെയ്യുന്നതിന് പിന്നിലെ താല്‍പര്യം ഇതാണെന്നാണ് 'ബുക്കിംഗ്.കോം' അവകാശപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ യാത്രകളുടെ സ്വഭാവവും യാത്രികരുടെ പശ്ചാത്തലവുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.