വീട്ടിനുള്ളിൽ നിന്നും കണ്ടടുത്തത് ആറടി നീളമുള്ള പെരുമ്പാമ്പിനെ...

By Web TeamFirst Published Jan 29, 2020, 4:21 PM IST
Highlights

വിചിറ്റ പട്ടണത്തിന് സമീപത്തുള്ള റോസ്ഹിൽ പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവർ പെരുമ്പാമ്പിനെ കണ്ടത്തിയത്. 

കൻസാസ്: ഇനി മുതൽ കൻസാസ് നിവാസികൾ ഇരിക്കുന്നതിനു മുമ്പ് വീട്ടിലെ കസേരകളും സോഫകളും രണ്ടുതവണ പരിശോധിക്കും. കാരണം ആറടി നീളമുള്ള പെരുമ്പാമ്പിനെയാണ് ഇവിടെയുള്ള ഒരു വീട്ടിലെ ലിവിം​ഗ് റൂമിലെ കിടക്കയിൽ നിന്ന് കണ്ടെത്തിയത്. വിചിറ്റ പട്ടണത്തിന് സമീപത്തുള്ള റോസ്ഹിൽ പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവർ പെരുമ്പാമ്പിനെ കണ്ടത്തിയത്. ലിവിം​ഗ് റൂമിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് തങ്ങളെ ഒരാൾ വിളിച്ചതായി പൊലീസ് ഉദ്യോ​ഗ​സ്ഥരിലൊരാൾ വ്യക്തമാക്കി. 

വിചിറ്റയ്ക്കടുത്തുള്ള റോസ് ഹില്ലിലെ ഒരു താമസക്കാരനാണ് ചൊവ്വാഴ്ച എമർജൻസി ഹെൽപ്പ്ലൈനിൽ വിളിച്ച് അവരുടെ കിടക്കയിൽ  ഒളിച്ചിരിക്കുന്ന പെരുമ്പാമ്പിനെക്കുറിച്ച് പറഞ്ഞത്. അ​ഗ്നിശമന സേനാം​ഗങ്ങളും പെരുമ്പാമ്പിനെ പിടിക്കാൻ സഹായിച്ചിരുന്നു. 41 തരത്തിലുള്ള പാമ്പുകൾ കാണപ്പെടുന്ന പ്രദേശമാണ് കൻസാസ്. ഇരയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നവയാണ് പെരുമ്പാമ്പുകൾ. ഇവയ്ക്ക് വിഷമില്ല. കണ്ടെത്തിയ പെരുമ്പാമ്പിനെ ആരെങ്കിലും വീട്ടിൽ വളർത്തിയതായിരിക്കുമെന്ന് അധികൃതർ സംശയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

പ്രസവമുറിയിൽ ഭാര്യയുടെ നിലവിളികേട്ട് തലകറങ്ങി വീണ് ഭർത്താവ്, പുഞ്ചിരിച്ച് സെൽഫിക്ക് പോസ് ചെയ്ത് ഭാര്...
 

click me!