സിംപിള്‍ ഡ്രസ്സില്‍ സുഹാന ഖാന്‍; വില കേട്ട് അമ്പരന്ന് ആരാധകര്‍...

Published : Oct 19, 2020, 09:15 PM IST
സിംപിള്‍ ഡ്രസ്സില്‍ സുഹാന ഖാന്‍; വില കേട്ട് അമ്പരന്ന് ആരാധകര്‍...

Synopsis

സുഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. പച്ച-വെള്ള നിറത്തിലുള്ള ഡ്രസ്സാണ് താരം ധരിച്ചത്. 

ബോളിവുഡ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറേയാണ്. സുഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സുഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. പച്ച-വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ ഗ്ലാമറസ് ലുക്കിലാണ് താരപുത്രി. സില്‍ക്ക് തുണിയിലുള്ള ഈ ഡ്രസ്സാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. 

 

വില അന്വേഷിച്ച് ഫാഷന്‍ പ്രേമികളും രംഗത്തെത്തി. ഡിയാന്‍ വോണ്‍ ഫുസ്റ്റണ്‍ബേര്‍ഗ് എന്ന പ്രമുഖ ഫാഷന്‍ ഡിസൈനറുടെ ഡ്രസ്സാണ് സുഹാന ധരിച്ചിരിക്കുന്നത്.  35,750 രൂപയാണ് ഈ ഡ്രസ്സിന്‍റെ വില. 

 

Also Read: പുത്തന്‍ മേക്കോവറില്‍ താരപുത്രി; സുഹാനയുടെ ഭാവങ്ങള്‍ വൈറല്‍ !

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ