ബോളിവുഡ്  സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ പുത്രി  സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമല്ലാത്ത സുഹാന തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച മൂന്ന് ചിത്രങ്ങളാണ് വ്യത്യസ്ത ഭാവങ്ങൾ കൊണ്ടു  ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

സ്വകാര്യമായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയശേഷം സുഹാനയുടെ ആദ്യ പോസ്റ്റാണിത്. രണ്ട് വശങ്ങളിലേക്കും മുകളിലേയ്ക്കും നോക്കുന്ന സുഹാനയാണ് ഈ ചിത്രങ്ങളിലുള്ളത്. കുസൃതിയും പരിഭവവും നിറയുന്ന ഭാവങ്ങളാണ് ഇവയിലുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 

🥱

A post shared by Suhana Khan (@suhanakhan2) on Mar 14, 2020 at 7:31am PDT

 

ഒരു പുത്തന്‍ മേക്കോവറാണ് താരപുത്രിക്ക് എന്നാണ് ആരാധകരുടെ പക്ഷം.  സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമായും സുഹാന പങ്കുവയ്ക്കാറുള്ളത്.