കാലില്‍ ചെരുപ്പില്ല, കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് ; സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ ദുഖം ഏറ്റെടുത്ത് കുറിപ്പ്

By Web TeamFirst Published Sep 29, 2022, 2:44 PM IST
Highlights

താരിഖ്  ഖാൻ എന്നയാളാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട് പങ്കുവച്ചിരിക്കുന്നത്. ഒരു ലിഫ്റ്റില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ ദുരിതകഥ ഇദ്ദേഹത്തിന്‍റെ മനസിനെ നൊമ്പരപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഈ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ ഇദ്ദേഹം തീരുമാനിച്ചത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് നമ്മെ തേടിയെത്താറ്. ഇവയില്‍ ചിലതെങ്കിലും നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കുകയും നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്നതാകാറുണ്ട്. അത്തരത്തില്‍ വൈറലായൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

താരിഖ്  ഖാൻ എന്നയാളാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട് പങ്കുവച്ചിരിക്കുന്നത്. ഒരു ലിഫ്റ്റില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ ദുരിതകഥ ഇദ്ദേഹത്തിന്‍റെ മനസിനെ നൊമ്പരപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഈ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ ഇദ്ദേഹം തീരുമാനിച്ചത്. 

ലിഫ്റ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതെന്ന് പറഞ്ഞുവല്ലോ. ആ സമയത്ത് ഡെലിവെറി ഏജന്‍റ് കാലില്‍ ചെരുപ്പ് ധരിച്ചിരുന്നില്ല. ഇതാണ് താരിഖ് ആദ്യം ഇദ്ദേഹത്തെ ശ്രദ്ധിക്കാൻ കാരണം. എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന് താരിഖ് ഇദ്ദേഹത്തോട് നേരിട്ട് ചോദിച്ചു. 

ഇതിന് ഡെലിവെറി ഏജന്‍റ് നല്‍കിയ മറുപടിയാണ് താരിഖിനെയം മറ്റേവരേയും ഒരുപോലെ വിഷമിപ്പിക്കുന്നത്. അന്നേ ദിവസം തന്നെ ഒരു അപകടം സംഭവിക്കുകയും കാലില്‍ പരുക്കേല്‍ക്കുകയും ചെയ്തതിനാലാണ് ചെരുപ്പ് ധരിക്കാത്തതെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ മറുപടി. ഇദ്ദേഹത്തിന്‍റെ കാലില്‍ പരുക്കും നീരും കാണുന്നുണ്ടായിരുന്നുവെന്നും താരിഖ് കുറിച്ചിരിക്കുന്നു. 

അങ്ങനെയാണെങ്കില്‍ അല്‍പം വിശ്രമിച്ചുകൂടെ, ഈ അവസ്ഥയില്‍ എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ചോദിപ്പോള്‍ വീട് നോക്കാൻ മറ്റാരുമില്ലെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ മറുപടി. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്നെ നോക്കി ചെറുചിരിയോടെയാണ് ആ മറുപി നല്‍കിയതെന്ന് താരിഖ് വിവരിക്കുന്നു. 

അപകടം സംഭവിച്ച് പരുക്കേറ്റിട്ടും, വിശ്രം ആവശ്യമായ സാഹചര്യമായിട്ടും കുടുംബം നോക്കാൻ മറ്റാരുമില്ലെന്ന കാരണത്താല്‍ ജോലിക്ക് വരേണ്ടിവന്ന യുവാവിനോട് സഹതാപമല്ല, മറിച്ച് ആദരവാണ് തോന്നിയതെന്ന് താരിഖ് പറയുന്നു. 

താരിഖിന്‍റെ കുറിപ്പ് വായിച്ചവരെല്ലാം ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ജോലിയില്‍ വിരസത തോന്നുന്നവരും, അസംതൃപ്തി നേരിടുന്നവരുമെല്ലാം ഇദ്ദേഹത്തെ പോലുള്ളരെ മാതൃകയാക്കണമെന്നാണ് താരിഖ് അടക്കം അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ സ്വിഗ്ഗി ഇദ്ദേഹത്തെ കണ്ടെത്തി എന്തെങ്കിലും സഹായമോ പ്രോത്സാഹനമോ നല്‍കുമെന്ന് താന്‍ ആഗ്രഹിക്കുന്നതായും താരിഖ് പറയുന്നു. നിരവദി പേരാണ് ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. പേരറിയാത്ത സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

Also Read:- ദിവസങ്ങളായി മകന്‍റെ വിവരമില്ല; വൃദ്ധ ദമ്പതികളെ സഹായിച്ച് സ്വിഗ്ഗി ഡെലിവെറി ഏജന്‍റ്

click me!