യോഗയ്ക്കിടെ രസകരമായ ചിത്രം പകര്‍ത്തി തപ്‌സി പന്നു

Published : Jun 14, 2020, 03:16 PM ISTUpdated : Jun 14, 2020, 03:19 PM IST
യോഗയ്ക്കിടെ രസകരമായ ചിത്രം പകര്‍ത്തി തപ്‌സി പന്നു

Synopsis

ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്ന് വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും തന്‍റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്സി പന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന അഭിനയത്രി കൂടിയാണ് തപസി. സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങുന്ന തപ്‌സിക്ക് നിരവധി ആരാധകരും ഉണ്ട്. 

 

ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്ന് വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം തപ്സി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

 

 

യോഗ ചെയ്യുന്നതിനിടെ പകര്‍ത്തിയ രസകരമായ ചിത്രമാണ് തപ്സി ആരാധകര്‍ക്കായി പങ്കുവച്ചത്.  തപ്സിയും സഹോദരിയും ഇരുവരുടെയും കാലുകള്‍ ഉയര്‍ത്തി ഹൃദയത്തിന്‍റെ ആകൃതിയില്‍ പോസ് ചെയ്തിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

 

 

ഫിറ്റ്നസില്‍ ഏറേ ശ്രദ്ധിക്കുന്ന തപ്സി  ലോക്ക്ഡൗണ്‍ കാലത്തെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും മറന്നിട്ടില്ല. ഒപ്പം പഴയ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുമായിരുന്നു. 

 

 

Also Read: ആര്‍ത്തവവേദന കുറയ്ക്കാന്‍ യോഗാ പോസുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് ഇഷ ഗുപ്ത...

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ