ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ ഒന്നൊഴിയാതെ ആരാധകരിലേക്കെത്തിക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയുമാണ് മിക്ക താരങ്ങളും ചെയ്യുന്നത്.  

മിക്കവരും ഫിറ്റ്നസിലും വ്യായാമത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ഇഷ ഗുപ്തയും താന്‍ യോഗ ചെയ്യുന്നതിന്‍റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

For all my Girls, here are some yoga poses to help relieve menstrual cramps n pain..ॐ 🧘🏽‍♀️

A post shared by Esha Gupta🌎 (@egupta) on May 1, 2020 at 8:30am PDT

 

ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങള്‍ എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗോമുഖാസനം, ബുജംഗാസനം, ശീര്‍ഷാസനം തുടങ്ങിയ പോസുകളാണ് ഇഷ ചെയ്യുന്നത്. 

''എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി, ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാ പോസുകള്‍ ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു'' - എന്ന ക്യാപ്ഷനോടെയാണ് ഇഷ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

Also Read: 'മസിലുണ്ടോ ഇതുപോലെ?' ചലഞ്ച് തുടങ്ങിയിട്ട് 258 ദിവസമായെന്ന് മന്ദിര ബേദി