
മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് സാമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്. ഇൻ്റർനെറ്റ് ലോകത്ത് നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മനോഹരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാറുള്ള Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ആനക്കുട്ടിയുടെ ക്ലിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. ആനക്കുട്ടിയുടെ ആദ്യ ചുവടുകൾ... എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ആനക്കുട്ടി പിച്ച വച്ച് നടക്കുന്നത് കാണാം.
ആനക്കുട്ടി പതുക്കെ പതുക്കെ നടന്ന് നീങ്ങുകയും ഇടറി വീഴുന്നുമുണ്ട്. താഴേ വീണ ശേഷം വീണ്ടും പതുക്കെ എണീറ്റ് ആനക്കുട്ടങ്ങളുടെ ഇടയിലേക്കെത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.