'ഒരു മാസം കൊണ്ട് രണ്ട് കിലോ കുറഞ്ഞു'; സമീറ റെഡ്ഡിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...

Published : Mar 31, 2021, 02:03 PM ISTUpdated : Mar 31, 2021, 02:11 PM IST
'ഒരു മാസം കൊണ്ട് രണ്ട് കിലോ കുറഞ്ഞു'; സമീറ റെഡ്ഡിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...

Synopsis

ഫിറ്റ്‌നസ് ശീലങ്ങള്‍ മുടങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകതയാണ് സമീറ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. നാല്‍പ്പത്തിരണ്ടുകാരിയായ സമീറ ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം ആണ് കുറച്ചത്. 

പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചും പല തവണ മനസ്സുതുറന്ന നടിയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ ഫിറ്റ്‌നസ് ശീലങ്ങള്‍ മുടങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകതയാണ് സമീറ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

നാല്‍പ്പത്തിരണ്ടുകാരിയായ സമീറ ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ കുറിച്ചാണ് പറയുന്നത്. 92 കിലോയില്‍ നിന്ന്‌ 89.9 കിലോയായിരിക്കുന്നു. ഒരു മാസം കൊണ്ട് ടാര്‍ജറ്റ് കൈവരിച്ചിരിക്കുന്നു എന്നും സമീറ പറഞ്ഞു. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് ഇതിന് സഹായിച്ചതെന്നും താരം പറയുന്നു. 16 മണിക്കൂര്‍ ഉപവസിച്ച ശേഷം 8 മണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് സമീറ പിന്തുടര്‍ന്നത്. 

 

'എപ്പോള്‍ ക്ഷീണം തോന്നിയാലും മനസ്സിന് വിഷമം തോന്നിയാലും അങ്ങനെ വികാരങ്ങള്‍ക്കനുസരിച്ച് ഭക്ഷണം വാരിവലിച്ചു കഴിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ നല്ല ഭക്ഷണ ശീലങ്ങളില്‍ തുടരേണ്ടത് ഇനി ആവശ്യമാണ്. കഴിഞ്ഞ മാസം മുതല്‍ ഫിറ്റ്‌നസ് ഫ്രൈഡേ ഞാന്‍ ശീലമാക്കാന്‍ തീരുമാനിച്ചു. ഈ ട്രാക്കില്‍ പോകാന്‍ എനിക്കൊരു പ്രചോദനം ആവശ്യമാണ്. അതിന് വേണ്ടിയാണ് ഈ ശ്രമങ്ങള്‍. എല്ലാ വെള്ളിയാഴ്ചയും ഇനി ഞാന്‍ എന്റെ ഭാരം എത്രയാണെന്ന് നിങ്ങളോട് പറയും. നമുക്ക് ഒന്നിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാം' - താരം കുറിച്ചു. 

Also Read: വണ്ണം കുറഞ്ഞത് ഇങ്ങനെ; റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ