ലെെം​ഗികതയിൽ സമയത്തിനുള്ള പ്രാധാന്യം; പഠനം പറയുന്നത്

By Web TeamFirst Published Jun 17, 2019, 7:48 PM IST
Highlights

സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിതത്തിന് കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന് പഠനം. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക താൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകനായ ഡോ. മൈക്കൽ ബ്രൂസ് പറയുന്നു.

ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. 

സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിതത്തിന് കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന് പഠനം. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക താൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകനായ ഡോ. മൈക്കൽ ബ്രൂസ് പറയുന്നു.

സ്ത്രീകൾക്ക്  ലൈംഗിക താൽപര്യം ഉണരുന്ന സമയം വൈകുന്നേരവും പുരുഷന്മാർക്ക് രാവിലെയുമാണെന്ന് പഠനത്തിൽ പറയുന്നു. അതിരാവിലെയുള്ള ലെെം​ഗികതയാണ് ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതെന്നും പഠനത്തിൽ പറയുന്നു. പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്‌സെന്നും ഡോ. മൈക്കൽ ബ്രൂസ് പറയുന്നു. 

click me!