'കോൺജുറിംഗ്' കണ്ട് പേടിച്ചവരാണോ നിങ്ങള്‍? എങ്കിലിത് കേള്‍ക്കൂ...

By Web TeamFirst Published May 29, 2023, 3:26 PM IST
Highlights

സിനിമ കണ്ടവര്‍ക്കെല്ലാം ഇതിലെ വീട് പരിചിതമായിരിക്കും. യുഎസിലെ റോഡ് ഐലൻഡിലാണ് വ്യത്യസ്തമായ ഈ വീടുള്ളത്. ഇപ്പോഴിതാ ലോകത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹൊറര്‍ സിനിമയിലെ ലൊക്കേഷനായ ഫാം ഹൗസ് വിനോദസഞ്ചാരികള്‍ക്ക് കൂടി സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ്. 

എത്ര പേടിയാണെന്ന് പറഞ്ഞാലും പ്രേതസിനിമകള്‍- അല്ലെങ്കില്‍ ഹൊറര്‍ സിനിമകള്‍ കാണാൻ മിക്കവര്‍ക്കും ഇഷ്ടമാണ്. അതുണ്ടാക്കുന്ന ത്രില്ല് തന്നെയാണ് ഏവരെയും അറിഞ്ഞോ അറിയാതെയോ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

ഹൊറര്‍ സിനിമകളെ കുറിച്ച് പറയുമ്പോള്‍ തന്നെ മിക്കവരും ഓര്‍ക്കുന്നൊരു സിനിമ ആയിരിക്കും 'കോണ്‍ജുറിംഗ്'. 2013ല്‍ പുറത്തിറങ്ങിയ 'കോണ്‍ജുറിംഗ്' ഹൊറര്‍ സിനിമകളുടെ പട്ടികയില്‍ എക്കാലത്തെയും റെക്കോര്‍ഡായി ഇപ്പോഴും നിലകൊള്ളുകയാണ്. അത്രമാത്രം ആളുകള്‍ വീണ്ടും വീണ്ടും കാണുകയും വര്‍ഷങ്ങളോളം ചര്‍ച്ച ചെയ്യുകയും ചെയ്ത ചിത്രമാണ് 'കോണ്‍ജുറിംഗ്'.

ഈ സിനിമ കണ്ടവര്‍ക്കെല്ലാം ഇതിലെ വീട് പരിചിതമായിരിക്കും. യുഎസിലെ റോഡ് ഐലൻഡിലാണ് വ്യത്യസ്തമായ ഈ വീടുള്ളത്. ഇപ്പോഴിതാ ലോകത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹൊറര്‍ സിനിമയിലെ ലൊക്കേഷനായ ഫാം ഹൗസ് വിനോദസഞ്ചാരികള്‍ക്ക് കൂടി സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ്. 

ആകെ പതിനാല് മുറികളാണ് ഈ ഫാം ഹൗസിലുള്ളത്. മുറികള്‍ക്ക് പുറമെ നീണ്ട കോറിഡോറുകളും, നിശബ്ദതയും വന്യതയും ഒത്തുചേര്‍ന്ന അന്തരീക്ഷമുള്ള ഹാളുകളുമെല്ലാം വീടിനെ നിഗൂഢമോ ഭയപ്പെടുത്തുന്നതോ ആക്കി മാറ്റുന്നു. 'കോൺജുറിംഗ്' സിനിമ കണ്ടവര്‍ക്കെല്ലാം തന്നെ വീട്ടിനകത്തെ അനുഭവങ്ങള്‍ ത്രില്ലുണ്ടാക്കുന്നതായിരിക്കും. അത്തരക്കാര്‍ക്ക് ഇവിടെ താമസിച്ച് ഇതുപോലുള്ള പ്രേതാനുഭവങ്ങളിലൂടെ കടന്നുപോകാമെന്നാണ് 'ദ കോണ്‍ജുറിംഗ് ഹൗസ്' പരസ്യപ്പെടുത്തുന്നത്. 

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് 'കോണ്‍ജുറിംഗ്' വീട് സന്ദര്‍ശിക്കാൻ അവസരമൊരുങ്ങുക. രാത്രി താമസമടക്കമായിരിക്കും സന്ദര്‍ശനം. വിവിധ തോതില്‍ സന്ദര്‍ശകരെ പേടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഇവിടെ നടക്കുന്നുണ്ട്. ഇങ്ങനെ പേടിക്കുന്നതിനുള്ള തോത് അടിസ്ഥാനപ്പെടുത്തി വിവിധ സൈറ്റുകളില്‍ സംഘങ്ങളായി സന്ദര്‍ശകര്‍ക്ക് ടെന്‍റില്‍ താമസിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാം. സോഷ്യല്‍ മീഡിയയിലൂടെയാണ് 'ദ കോണ്‍ജുറിംഗ് ഹൗസ്' സന്ദര്‍ശകരെ തേടുന്നത്. നിരവധി പേരാണ് പരസ്യത്തോട് പ്രതികരിക്കുന്നതും. 

 

Also Read:- 'ഇതെന്ത് ജീവി?'; അറപ്പുളവാക്കുന്ന വീഡിയോയിലെ വിചിത്രമായ ജീവി!

 

click me!