പലര്‍ക്കും ഈ വീഡിയോ കണ്ട് പൂര്‍ത്തിയാക്കാൻ തന്നെ കഴിയില്ല. അത്രയ്ക്കും അറപ്പും പേടിയുമുണ്ടാക്കുന്ന കാഴ്ചയാണിതെന്നാണ് കമന്‍റുകളിലൂടെ ഇവര്‍ പറയുന്നത്

നമ്മള്‍ ഇതുവരെ കാണാത്തതായ കാഴ്ചകള്‍, അറിവുകള്‍, വിവരങ്ങള്‍ എല്ലാം നേടുന്നതിന് ഇന്ന് ഏറ്റവും എളുപ്പമേറിയ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. ഓരോ ദിവസവും ഇങ്ങനെ എത്രയെത്ര കാഴ്ചകളും അറിവുകളുമാണ് സോഷ്യല്‍ മീഡിയ നമ്മളിലേക്ക് കൊണ്ടെത്തിക്കുന്നത്. 

എന്നാല്‍ ഇത്രയധികം വാര്‍ത്തകളും വീഡിയോകളോ ചിത്രങ്ങളോ വിവരങ്ങളോ എല്ലാം എത്തുമ്പോള്‍ ഇവയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങള്‍ ബാക്കി കിടക്കും. ചിലപ്പോള്‍ മനുഷ്യനിര്‍മ്മിതമായ തീര്‍ത്തും വ്യാജമായ കാഴ്ചകളായിരിക്കാം 'ഒറിജിനല്‍' എന്ന ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് വിശ്വസിക്കുന്നവരും അതുപോലെ വിശ്വസിച്ച് പങ്കുവയ്ക്കുന്നവരും ഏറെയാണ്. 

അത്തരത്തില്‍ വ്യാജമാണോ അല്ലയോ എന്ന തര്‍ക്കത്തിനിടെ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലര്‍ക്കും ഈ വീഡിയോ കണ്ട് പൂര്‍ത്തിയാക്കാൻ തന്നെ കഴിയില്ല. അത്രയ്ക്കും അറപ്പും പേടിയുമുണ്ടാക്കുന്ന കാഴ്ചയാണിതെന്നാണ് കമന്‍റുകളിലൂടെ ഇവര്‍ പറയുന്നത്. 

ഒറ്റനോട്ടത്തില്‍ പാമ്പിനെ പോലെ തോന്നുന്നൊരു ജീവിയാണ് ഈ വീഡിയോയിലുള്ളത്. ഇത് അനങ്ങിക്കൊണ്ടേയിരിക്കുകയാണ്. സൂക്ഷിച്ച് നോക്കിയാല്‍ ഇത് പാമ്പല്ലെന്ന് വ്യക്തമാകും. ദേഹം മുഴുവൻ കാലുകളുള്ള- പഴുതാരയെ പോലെയൊക്കെ തോന്നിച്ചേക്കാവുന്നൊരു ഇഴജന്തു. വഴുവഴുപ്പാര്‍ന്ന ദേഹവും നിരനിരയായ കാലുകളുമെല്ലാം ചേരുമ്പോള്‍ കാഴ്ചയ്ക്ക് ഈ ജീവി പലര്‍ക്കും അറപ്പുളവാക്കുകയാണ്. 

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ആര് എവിടെ വച്ച് എപ്പോള്‍ പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. ആദ്യമേ സൂചിപ്പിച്ചത് പോലെ വീഡിയോയുടെ ആധികാരികത പോലും വ്യക്തമല്ല. എങ്കിലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

എന്താണ് ഇതില്‍ കാണുന്ന വിചിത്രജീവിയെന്നാണ് ഏവരും കൗതുകത്തോടെയും അമ്പരപ്പോടെയും ചോദിക്കുന്നത്. എന്നാല്‍ പലര്‍ക്കും ആകാംക്ഷയുണ്ടെങ്കില്‍ പോലും വീഡിയോ കാണാനാകുന്നില്ല എന്നതാണ് സത്യം.

വീഡിയോ...

Scroll to load tweet…

Also Read:- അമൂലിന്‍റെ ലസ്സിയില്‍ ഫംഗസ്? ; വീഡിയോ വൈറലായതോടെ മറുപടിയുമായി അമൂല്‍...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News