
ചില ആളുകൾ അതിഥികളെ സൽക്കരിക്കാൻ വലിയ താത്പര്യം കാണിക്കാറുള്ളവരാണ്. എന്നാൽ മറ്റു ചിലരുടെ അവസ്ഥ ഇതിനെല്ലാം വിപരീതമാണ്. വീട്ടിലേക്ക് ഗസ്റ്റുകൾ വരുന്നുണ്ടെന്ന് കേൾക്കുമ്പോഴേ ടെൻഷനാണ്. പ്രത്യക്ഷത്തിൽ പ്രത്യേകിച്ച് കാര്യമുണ്ടാകില്ല എങ്കിലും കംഫർട്ട് സ്പേസിലേക്ക് ഇടിച്ചു കയറിവരുന്നവരെ കാണുമ്പോൾ വല്ലാതെ പാനിക്കാകാറുള്ള കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. ഒരു ഡിന്നർ പാർട്ടിയോ, ബർത്ത്ഡേ, ആനിവേഴ്സറി പോലുള്ള പരിപാടികളോ പോലും ഈ സ്പേസിൽ വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴെ അസ്വസ്ഥതതയും വ്യാകുലതയുമൊക്കെ തോന്നുന്നവരാണ് നിങ്ങളെങ്കിൽ, അല്ലെങ്കിൽ അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ടെങ്കിൽ അവർ കഠിന ഹൃദയരാണെന്നോ സാമൂഹികമായി ഇടപഴകാൻ ഇഷ്ടമല്ലാത്തവരാണെന്നോ കരുതേണ്ടതില്ല. മിക്ക ആളുകളും മനസ്സിലാക്കുന്നതിനേക്കാൾ വളരെ ഡീപ്പായും മാനസികവുമായും എന്തിനോടോ അവർ പ്രതികരിക്കുന്നു എന്നാണ് ഇതിന് കാരണമായി സൈക്കോളജി പറയുന്നത്.
അതിഥികളെ ഇഷ്ടമല്ലാത്തവർ ആളുകളെ തന്നെ വെറുക്കുന്നു എന്നല്ല. ചിന്താശേഷിയുള്ള, ആത്മപരിശോധന നടത്തുന്ന നിരവധി വ്യക്തികൾക്ക്, വീട് അല്ലെങ്കിൽ അവർ താമസിക്കുന്ന ഇടം, വെറും ഒരു സ്ഥലം എന്നതിനേക്കാളുപരി മാനസികമായി അവർക്കത് ഏറ്റവും പുണ്യമായ, അത്രയും പരിപാവനവുമായ ഇടമാണ്. അങ്ങനെയുള്ളിടം അലങ്കോലമാകുന്നതിനെ കുറിച്ചോ ഒരു സാമൂഹിക അവസരത്തിനായി ആ ഇടത്തെ ഉപയോഗിക്കുന്നതിനെ കുറിച്ചോ ചിന്തിക്കാനെ സാധിക്കില്ല.
ഇത്തരാക്കാർക്ക് വീടെന്നത് ഒരു സൈക്കോളജിക്കൽ സേഫ് സേൺ ആണ്. അത് അവരുടെ ആന്തരിക ലോകത്തിന്റെ ഒരു വിപുലീകരണമാണ് എന്ന് തന്നെ പറയാം. മുഴുവൻ നിയന്ത്രണമുള്ള, വൈകാരികമായ ബന്ധമുള്ള ഈ ഇടത്തിൽ അപ്രതീക്ഷിതമായോ അല്ലാതയോ ആരെങ്കിലും പ്രവേശിക്കുമ്പോൾ, അതിനി പ്രിയപ്പെട്ട ആളാണെങ്കിൽ പോലും ആ അന്തരീക്ഷത്തെ അധിനിവേശിക്കുന്നതായോ ശിഥിലീകരിക്കുന്നതായോ ഇവർക്ക് തോന്നും.
മനഃശാസ്ത്രപരമായി, ഇത് പലപ്പോഴും ഇമോഷണൽ ബാലൻസുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഏകാന്തതയെ, തിരിച്ചറിവുകളെ റീസെറ്റ് ചെയ്യാനുള്ള ഊർജ്ജം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് ഇവരുടെ വീട്. പ്രതീക്ഷിക്കാതെ വരുന്ന അതിഥികളെത്തുമ്പോൾ ഈ സ്പേസിൽ ബഹളങ്ങളും സാമൂഹിക സാമീപ്യവുമുണ്ടാകുന്നു. വളരെ സൗഹാർദ്ദപരമായ സന്ദർശനമാണെങ്കിൽ പോലും മനസ്സ് റിലാക്സ് മോഡിലാകുന്നതിന് പകരം അലേർട്ട് മോഡിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. കൃത്യമായി പറഞ്ഞൽ നെർവ് സിസ്റ്റം ഇവിടെ പൂർണമായും റെസ്റ്റിലേക്ക് പോകുന്നില്ല എന്നർത്ഥം.
മുൻകാല അനുഭവങ്ങളിൽ അതിഥികളുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റൊരു കാരണമാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, അവരെപ്പോഴും ഒരു ഡിഫൻസീവ് മോഡിലായിരിക്കും. മറ്റ് സന്ദർഭങ്ങളിൽ, അതിഥികളെ സത്കരിക്കുന്നത് സമ്മർദ്ദമുള്ളതോ മാനസിക സംഘർഷമുണ്ടാക്കുന്നതോ ആയ കാര്യമായി തോന്നാം. വീട്ടിൽ കൂടുതൽ സമയം തങ്ങുന്നതോ വീടിനെ കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നതോ അല്ലെങ്കിൽ അവരുടെ സാന്നിധ്യം പോലും സ്ട്രെസ്സുണ്ടാക്കുന്നു. സമയം പിന്നിടും തോറും മനസിൽ സന്തോഷവും സമാധാനവും ഉണ്ടാകേണ്ടതിന് പകരം ആങ്സൈറ്റി ആണ് ഇവരിൽ ഉണ്ടാകുക.
പരസ്പരം മനസ് തുറക്കുക, കണക്ഷൻ ഉണ്ടാക്കിയെടുക്കുക, അത് നിലനിർത്തുക എന്നതിനെ സ്വാഗതം ചെയ്യുന്നതാണ് ആധുനിക സംസ്കാരം. വീട്ടിലുള്ള ഒത്തുകൂടലുകളും പരസ്പരം ആശയങ്ങൾ കൈമാറുന്നതും മാനസിക സന്തോഷം നൽകുന്നതാണ് എന്ന് ആശയത്തെ സോഷ്യൽ മീഡിയ അടക്കം യുവ തലമുറ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ psychology കൂടുതൽ സൂക്ഷ്മമായ മറ്റൊരു കഥയാണ് പറയുന്നത്.
ഉയർന്ന പ്രവർത്തനക്ഷമതയുള്ളവരും, ക്രിയേറ്റീവായ, ഇമോഷണലി ഇൻ്റലിജന്റ് ആയ ആളുകൾ അവരവരുടെ ഇടത്തെ പരിമിതപ്പെടുത്തിക്കൊണ്ട് അവരുടെ എനർജി സംരക്ഷിക്കുന്നതിലൂടെ സ്വയം അവബോധവും പരിധികളെ കുറിച്ചുള്ള ധാരണയും ഉണ്ടാക്കിയെടുക്കുന്നു. ഈ സ്വഭാവം പലപ്പോഴും ആഴത്തിലുള്ള ശ്രദ്ധ, ദൃഡമായ ബന്ധങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നതാണ്.