തെന്നിന്ത്യയുടെ പ്രിയപ്പെട്ട ‘വിരോഷ്’ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 26-ന് വിവാഹിതരായി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഇവരുടെ ട്രഡീഷണൽ ലുക്കും മനോഹരമായ വെഡ്ഡിംഗ് ജ്വല്ലറിയുമാണ്.

ദക്ഷിണേന്ത്യൻ സിനിമ കാത്തിരുന്ന ആ സുദിനം ഒടുവിൽ നടന്നിരിക്കുന്നു. തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ഫെബ്രുവരി 26-ന് ഉദയ്പൂരിലെ പ്രശസ്തമായ ഐടിസി മെമെന്റോസിൽ വെച്ചായിരുന്നു ആരാധകർ 'വിരോഷ്' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ താരജോഡികളുടെ വിവാഹം. ആചാരങ്ങൾക്കും പാരമ്പര്യത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് നടന്ന തെലുങ്ക് വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

അനാമിക ഖന്നയുടെ വിസ്മയ ഡിസൈനുകൾ

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി വിജയും രശ്മികയും തിരഞ്ഞെടുത്തത് പ്രശസ്ത ഡിസൈനർ അനാമിക ഖന്നയുടെ വസ്ത്രങ്ങളാണ്. ആധുനികതയേക്കാൾ ഉപരിയായി തെന്നിന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടും ചേർന്നുനിൽക്കുന്ന വസ്ത്രധാരണമാണ് ഇരുവരും തിരഞ്ഞെടുത്തത്. രശ്മിക അണിഞ്ഞ റസ്റ്റ് കളർ സാരിയും അതിലെ കടും ചുവപ്പ് ബോർഡറും താരത്തിന് ഒരു രാജകീയ പരിവേഷം നൽകി. ആന്റിക് ഗോൾഡ് ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾക്കൊപ്പം സാരിയിൽ ടെമ്പിൾ ഹൗസ് മോട്ടിഫ്സുകൾ ഫീച്ചർ ചെയ്തിരുന്നു.

View post on Instagram

വരനായ വിജയ് ദേവരകൊണ്ടയും ഒട്ടും പിന്നിലായിരുന്നില്ല. ഒരു ആധുനിക വരനെപ്പോലെയല്ല, മറിച്ച് പൂർണ്ണമായും പാരമ്പര്യത്തിൽ ഊന്നിയ ലുക്കിലായിരുന്നു വിജയ് എത്തിയത്. ഐവറി നിറത്തിലുള്ള ധോത്തിയും കുങ്കുമ നിറത്തിലുള്ള അങ്കവസ്ത്രവും ധരിച്ച വിജയ് അതീവ സുന്ദരനായിരുന്നു. രശ്മികയുടെ സാരിയിലേതുപോലെ ഫോറസ്റ്റ് ആൻഡ് ടെമ്പിൾ ഇൻസ്‌പയേർഡ് മോട്ടിഫ്സുകൾ വിജയിന്റെ വസ്ത്രത്തിലും ഉണ്ടായിരുന്നു. ഇരുവരുടെയും വസ്ത്രങ്ങൾ ഒരേ പ്രമേയത്തിൽ അധിഷ്ഠിതമായത് ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കി.

തിളക്കമായി ട്രഡീഷണൽ ജ്വല്ലറി

വെഡ്ഡിംഗ് ഫോട്ടോസ് വൈറലായതോടെ ഏറ്റവുമധികം ചർച്ചയാകുന്നത് രശ്മിക അണിഞ്ഞ ജ്വല്ലറിയെക്കുറിച്ചാണ്. ഒരു പെർഫെക്റ്റ് സൗത്ത് ഇന്ത്യൻ ബ്രൈഡായി അണിഞ്ഞൊരുങ്ങിയ രശ്മികയുടെ ആഭരണങ്ങൾ ഒരു കോൺവർസേഷൻ സ്റ്റാർട്ടർ തന്നെയായി മാറി. ബ്യൂട്ടിഫുൾ ഗോൾഡ് ചോക്കർ, സ്റ്റേറ്റ്‌മെന്റ് റൗണ്ട് പെൻഡന്റ്, ലെയേഴ്സായി കിടക്കുന്ന ലോങ്ങ് ചെയിൻസ് എന്നിവ രശ്മികയുടെ ലുക്ക് കംപ്ലീറ്റാക്കി. മുടിക്ക് പിന്നിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഗോൾഡ് ചെയിൻഡ് ജിമിക്കികളാണ് മറ്റൊരു അട്രാക്ഷൻ. ഇതിനൊപ്പം ഗോൾഡൻ ബാങ്കിൾസ്, കടാസ്, ഹത്ത് ഫൂൾ എന്നിവയും താരം അണിഞ്ഞിരുന്നു. വിജയിന്റെ ജ്വല്ലറിയും ഏറെ സ്ട്രൈക്കിംഗായിരുന്നു. സ്നേക്ക് ചെയിൻ നെക്ലേസിനൊപ്പം ലോങ്ങ് ടെമ്പിൾ സ്റ്റൈൽ ലെയറുള്ള മാലയും വിജയ് ധരിച്ചു. കൂടാതെ ഇയർ സ്റ്റഡ്സും ഗോൾഡ് ഹാൻഡ്കഫ്സും താരത്തിന്റെ ലുക്കിന് ഗാംഭീര്യം നൽകി.

കവിളിലെ കറുത്ത പൊട്ടും ‘ദൃഷ്ടി ചുക്കയും’

View post on Instagram

വിവാഹ ചിത്രങ്ങളിൽ ആരാധകരുടെ കണ്ണുടക്കിയ മറ്റൊരു കാര്യം ഇരുവരുടെയും കവിളിലെ കറുത്ത പൊട്ടായിരുന്നു. തെലുങ്ക് ആചാരപ്രകാരം ഇതിനെ 'ദൃഷ്ടി ചുക്ക' എന്നാണ് വിളിക്കുന്നത്. നവദമ്പതികൾക്ക് കണ്ണ് കിട്ടാതിരിക്കാനും ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കാനുമാണ് ഈ പൊട്ട് തൊടുന്നത്. ആധുനികതയുടെ ലോകത്തും തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചേർത്തുപിടിക്കാൻ ഇരുവരും ശ്രമിച്ചു.

ഹെവി മേക്കപ്പിന് പകരം വളരെ നാച്ചുറൽ ലുക്കിലാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളും മുഖത്തെ ഗ്ലോയുമാണ് രശ്മികയെ ഇത്ര റേഡിയന്റാക്കുന്നത്. മുടി അഴിച്ചിട്ട് അതിൽ മുല്ലപ്പൂക്കൾ ചൂടി, സ്വർണ്ണ തലയാഭരണങ്ങൾ അണിഞ്ഞ താരം ഒരു പൂർണ്ണ തെന്നിന്ത്യൻ വധുവായി തിളങ്ങി.

ഉദയ്പൂരിലെ കൊട്ടാരസമാനമായ ഐടിസി മെമെന്റോസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകർ ഏറെക്കാലമായി കാത്തിരുന്ന വിവാഹമായതിനാൽ സോഷ്യൽ മീഡിയയിൽ 'വിരോഷ് വെഡ്ഡിംഗ്' ഹാഷ്‌ടാഗുകൾ ട്രെൻഡിംഗായി തുടരുകയാണ്. ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തരംഗമായ ഈ ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.