
2010-കളിലെ കട്ടിയുള്ള ഫൗണ്ടേഷനുകളും കടുപ്പമേറിയ കോണ്ടൂറിംഗും ജെൻ സി-യുടെ ലോകത്ത് ഔട്ട് ആയതിന് ഒരു കാരണമുണ്ട്. ഇന്ന്, സോഷ്യൽ മീഡിയ ഭരിക്കുന്നത് 'ക്ലീൻ ഗേൾ' മേക്കപ്പ് ലുക്കാണ്. കുറച്ചു ഉൽപ്പന്നങ്ങൾ, മിനിമൽ എഫർട്ട്, പരമാവധി തിളക്കം എന്നിവയാണ് ഈ ലുക്കിന്റെ രഹസ്യം. വെറുമൊരു ഫാഷൻ ട്രെൻഡായി തുടങ്ങിയിട്ട്, ഈ ലുക്ക് എപ്പോഴും ഫ്രഷ് ആയി നിലനിർത്താൻ ജെൻ സി ഉപയോഗിക്കുന്ന കിടിലൻ ഹാക്കുകൾ
ഈ ട്രെൻഡ് ഒരു താത്കാലിക ഫാഷനല്ല, മറിച്ച് ജെൻ സി-യുടെ ഇഷ്ട ലുക്കുകളിൽ ഒന്നാണ്.
സ്കിൻ കെയർ ഫസ്റ്റ് :
അമിത മേക്കപ്പിന് പകരം, ചർമ്മത്തെ നന്നായി സംരക്ഷിക്കുക എന്നതാണ് ഈ ലുക്കിന്റെ അടിസ്ഥാനം. ലിപ് ഓയിലുകളും മോയ്സ്ചറൈസറുകളും ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ ട്രെൻഡ് എന്നും നിലനിൽക്കുന്നു.
ഓതന്റിസിറ്റിയാണ് പുതിയ ആഢംബരം
പഴയ കാലത്ത് മേക്കപ്പ് എന്നാൽ പാടുകൾ മറയിക്കാനുള്ള ഒന്നായിരുന്നെങ്കിൽ, ഈ ലുക്ക് മുഖത്തെ പാടുകൾ പൂർണ്ണമായി മറയ്ക്കാൻ ശ്രമിക്കുന്നില്ല. പകരം, സ്വന്തം ചർമ്മത്തിന്റെ കുറവുകൾ പോലും സ്വീകരിച്ചുകൊണ്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സമയം ലാഭിക്കാം
സമയം ലാഭിക്കാം എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യോകത. 'ക്ലീൻ ഗേൾ' ലുക്ക് 5-10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. തിരക്കിട്ട ജീവിതത്തിൽ ഈ മിനിമൽ എഫർട്ട്, മാക്സിമം ഇംപാക്ട് സമീപനം വളരെ പ്രായോഗികമാണ്.
ഈ ലുക്ക് കൈവരിക്കാൻ ജെൻ സി ഉപയോഗിക്കുന്ന, സോഷ്യൽ മീഡിയയിൽ വൈറലായ ചില രഹസ്യ ടിപ്പുകൾ ഇതാ
ഹാക്ക് 1: ത്രീ-പോയിന്റ് കൺസീലിംഗ് മാജിക്
ഫൗണ്ടേഷനോട് വിട പറഞ്ഞ ജെൻ സി, കൺസീലർ വളരെ കൃത്യമായി ഉപയോഗിക്കുന്നു. മുഖം മുഴുവൻ കൺസീലർ ഉപയോഗിക്കുന്നതിനു പകരം, കൃത്യമായ മൂന്ന് പോയിന്റുകളിൽ മാത്രം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുന്നു:
ഇത് കണ്ണിന് താഴെ കട്ടി കൂടാതെ, സ്വാഭാവികമായ തിളക്കം നൽകുന്നു.
ഹാക്ക് 2: ലിപ് ലൈനർ & ഹൈലൈറ്റർ കോമ്പോ
ചുണ്ടുകൾ വലുതായി കാണിക്കാൻ ലിപ് ലൈനർ ഉപയോഗിക്കുന്നതിന് പുറമെ, ജെൻ സി ഒരു പടി കൂടി മുന്നോട്ട് പോകുന്നു:
ലിപ് ലൈനർ മാജിക്: ഒരു ന്യൂട്രൽ ബ്രൗൺ ലൈനർ ഉപയോഗിച്ച് ചുണ്ടുകൾ വരയ്ക്കുന്നു.
ഹൈലൈറ്റർ ട്രിക്ക്: ചുണ്ടിന് മുകളിലുള്ള 'ഫിൽട്രം' എന്ന ഭാഗത്തും താഴത്തെ ചുണ്ടിന് താഴെയുള്ള മധ്യഭാഗത്തും നേരിയ ലിക്വിഡ് ഹൈലൈറ്റർ ഉപയോഗിച്ച് ടച്ച് ചെയ്യുക. ഈ ചെറിയ തിളക്കം ചുണ്ടുകൾക്ക് കൂടുതൽ 'പ്ലംപ്' ലുക്ക് നൽകുന്നു.
ഹാക്ക് 3: വാട്ടർ-ബേസ്ഡ് മിക്സിംഗ് ട്രിക്ക്
ഫൗണ്ടേഷൻ ഉപയോഗിക്കാതെ തന്നെ മുഖത്തെ പാടുകൾ കവർ ചെയ്യാനുള്ള ഒരു എളുപ്പ വഴിയാണിത്.
നിങ്ങളുടെ മോയ്സ്ചറൈസറോ സൺസ്ക്രീനോ എടുക്കുക. ഇത് വാട്ടർ ബേസ്ഡ് ആയിരിക്കണം. അതിലേക്ക് ഒരു തുള്ളി കൺസീലർ ചേർത്ത് കൈയ്യിൽ വെച്ച് മിക്സ് ചെയ്യുക. ഇത് ചർമ്മത്തിന് നല്ല ഈർപ്പം നൽകുകയും എന്നാൽ ഫൗണ്ടേഷന്റെ കട്ടി ഇല്ലാതെ മുഖത്തിന് മിതമായ കവറേജ് നൽകുകയും ചെയ്യും.
ഹാക്ക് 4: ഡയഗണൽ ബ്ലഷ്
കവിളെല്ലുകൾക്ക് മുകളിലൂടെ ചെരിച്ച്, മുകളിലേക്ക് ബ്ലഷ് പുരട്ടുന്ന രീതിയാണിത്. ക്രീം ബ്ലഷ് കവിളെല്ലിന്റെ മുകൾ ഭാഗത്തും ചെവിയുടെ അടുത്തും പുരട്ടി മുകളിലേക്ക് മാത്രം ബ്ലെൻഡ് ചെയ്യുക. മൂക്കിന്റെ മുകളിലൂടെയും കവിളിലൂടെയും പുരട്ടുമ്പോൾ 'സൺ കിസ്ഡ്' ലുക്ക് ലഭിക്കും. ഇത് മുഖത്തിന് ഒരു 'സ്കൾപ്റ്റഡ്' രൂപം നൽകുകയും കവിളെല്ലുകൾ കൂടുതൽ ഉയർന്നുനിൽക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഹാക്ക് 5: കണ്ണിന് 'ലൈറ്റ്' നൽകുന്ന ഹൈലൈറ്റ്
കണ്ണിന് താഴെ കൺസീലർ ഇടുമ്പോൾ കൂടുതൽ പ്രകാശമുള്ളതായി തോന്നാൻ ജെൻ സി ഉപയോഗിക്കുന്ന ട്രിക്കാണിത്. ഒരു വെള്ളയോ, ഇളം പിങ്കോ നിറമുള്ള ഐഷാഡോ ഉപയോഗിച്ച് കണ്ണിന്റെ ഉൾഭാഗത്ത് മാത്രം ഒരു ചെറിയ ഹൈലൈറ്റ് നൽകുക. ഇത് എത്ര ക്ഷീണിച്ചിക്കുന്ന കണ്ണുകൾക്കും ഒരു ഉണർവ്വും. തിളക്കവും നൽകും. ഈ ലുക്കാണ് സെൽഫികളിൽ കണ്ണുകൾക്ക് കൂടുതൽ പോപ്പ് നൽകുന്നത്.
'ക്ലീൻ ഗേൾ' ട്രെൻഡ് ചുരുങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്, സ്വന്തം ചർമ്മത്തിന്റെ ഭംഗി നിലനിർത്തുന്ന ഈ രീതി യുവതലമുറയുടെ ജീവിതശൈലിയുടെ ഭാഗമായി മാറിയതിനാൽ, ഈ ട്രെൻഡ് പെട്ടെന്നൊന്നും അപ്രത്യക്ഷമാകില്ല. ഇന്നും എന്നും സോഷ്യൽ മീഡിയയിൽ ഇതൊരു ട്രൻഡ് ആയിരിക്കും.