ബ്രൈഡല്‍ മേക്കോവര്‍ എങ്ങനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : May 04, 2019, 12:21 PM IST
ബ്രൈഡല്‍ മേക്കോവര്‍ എങ്ങനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

വിവാഹത്തെ കുറിച്ചും എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ചും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ബ്രൈഡല്‍ മേക്കപ്പ് ഓക്കെ മാറി ബ്രൈഡല്‍ മേക്കോവര്‍ ആയി കഴിഞ്ഞു. 

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹദിനം. കുറച്ച് നാളിന് മുന്‍പ് വരെയും കല്യാണപ്പെണ്ണിനെ ഒരുക്കുന്നത് അടുത്ത വീട്ടിലെ ബ്യൂട്ടിഷ്യന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. വിവാഹത്തെ കുറിച്ചും എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ചും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ബ്രൈഡല്‍ മേക്കപ്പ് ഓക്കെ മാറി ബ്രൈഡല്‍ മേക്കോവര്‍ ആയി കഴിഞ്ഞു.

സൗന്ദര്യം കൂട്ടാനുളള അവസരവും ഉളള സൗന്ദര്യം കാണിക്കാനുളള അവസരം കൂടിയാണ് വിവാഹം. ബ്രൈഡല്‍ മേക്കോവര്‍ എത്ര നേരത്തെ തുടങ്ങുന്നോ അത്രയും നല്ലത്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

1. മനസ്സിനിണങ്ങിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തന്നെ തെരഞ്ഞെടുക്കുക. അറിയപ്പെടുന്നവരാണെങ്കില്‍ അവര്‍ മുന്‍പ് ചെയ്ത മേക്കപ്പിന്‍റെ ചിത്രങ്ങള്‍ നോക്കാം. അപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഒരുക്കാന്‍ അവര്‍ക്ക് കഴിയുമോ എന്നറിയാം. 

2. അടുത്ത കാര്യം നിങ്ങള്‍ എങ്ങനെയാണ് ഉദ്ദേശിക്കുന്നത് എന്ന് തുറന്ന് സംസാരിക്കുക. 

3.നിങ്ങളുടെ സ്കിന്‍ ടൈപ് ഏതാണെന്നും സൗന്ദര്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും തുറന്നുസംസാരിച്ച് പരിഹാര മാര്‍ഗങ്ങള്‍ ചെയ്യുക. 

4. പാര്‍ലറില്‍ സ്ഥിരമായി പോകാത്തവര്‍ക്ക് വാക്സിങ്, ത്രെഡ്ഡിങ് , ഫേഷ്യല്‍ എന്നിവ നേരത്തെ തുടങ്ങാം. 

5. തലമുടി കെട്ടുന്ന രീതി, കണ്ണെഴുതുന്ന രീതി, ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍, അലര്‍ജിയുള്ളവ എന്നിവ മേക്കപ്പ് ചെയ്യുന്ന ആളോട് കൃത്യമായി പറയുക. 

6. കല്യാണത്തിന് ഏതു സ്റ്റൈലില്‍ ഒരുങ്ങാന്‍ ആഗ്രഹിക്കുന്നു, എന്ത് വസ്ത്രമാണ് ധരിക്കുന്നത് എന്നിവയെ കുറിച്ചും വ്യക്തമായി പറയുക. 

7. വിവാഹ പര്‍ചേസിന് പോകും മുന്‍പ് ഇത്തരമൊരു ചര്‍ച്ച ചെയ്യുന്നത് ഏത് നിറം , എങ്ങനെയുളള വസ്ത്രം എടിക്കണം തുടങ്ങിയവയെ കുറിച്ച് ഒരു ധാരണ ലഭിക്കും. 

8. സ്കിന്‍ ചേരുന്ന മേക്കപ്പ് ചെയ്യണം. നേരത്തെ ട്രയല്‍ മേക്കപ്പ് ചെയ്യുന്നത് നല്ലതാണ്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ