എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഡയറ്റ് പ്ലാന്‍ പരീക്ഷിക്കൂ...

By Web TeamFirst Published Jan 5, 2020, 8:54 AM IST
Highlights

ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

ശരീരഭാരം കുറയ്ക്കാൻ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാലോ.. ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം...

ഗ്രീന്‍ ടീ 

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്  ഗ്രീന്‍ ടീ.  ശരീരത്തിലെ മെറ്റബോളിസം കൂട്ടി കൂടുതല്‍ കാലറി പുറംതള്ളാന്‍ ഇത് സഹായിക്കും.

ഓട്സ് 

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. 

ആപ്പിള്‍ 

 പോഷകസമ്പന്നമായ ഭക്ഷണമാണ് ആപ്പിള്‍ . ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ വൈറ്റമിന്‍ , മിനറല്‍സ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രാതലില്‍ ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത്‌ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ഫ്ലാക്സ് സീഡ് 

ചെറുചന വിത്ത്‌ കാലറി കുറഞ്ഞതും എന്നാല്‍ ഫൈബര്‍ സമ്പന്നവുമാണ്. ഒമേഗ  3യുടെ കലവറ കൂടിയാണിത്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്. 

ആല്‍മണ്ട്

 വൈറ്റമിന്‍ സി, സിങ്ക് എന്നിവ ധാരാളമടങ്ങിയതാണ് ബദാം. ശരീരഭാരം കൂടാതെ നിയന്ത്രിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. 

മുട്ടയുടെ വെള്ള 

പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട എന്ന് എല്ലാവര്‍ക്കുമറിയാം. കലോറി കുറഞ്ഞതും എന്നാലോ പ്രോട്ടീന്‍ സമ്പന്നവുമാണ് ഇവ. മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മുട്ട പുഴുങ്ങി കഴിക്കുന്നതാകും കൂടുതൽ നല്ലത്. 

കോളിഫ്ലവർ

കോളിഫ്ലവർ നമ്മൾ സ്ഥിരമായി കഴിക്കാറുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള കോളിഫ്ലവർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അമിത വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും കോളിഫ്ലവർ ഏറെ നല്ലതാണ്. കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി എന്നിവയും അടങ്ങിയിരിക്കുന്നു. 

ബ്രോക്കോളി

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.

ചീര

ധാരാളം പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറിയാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാൻ ചീര വളരെ നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ...

1. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ ശരീരത്തിൽ കൊഴുപ്പടിയുന്നത് തടയാം.

2. പ്രധാന ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. ഇളം ചൂട് വെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കഴിക്കുന്നത് ഏറ്റവും നല്ലത്.

3. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ഇതിനായി ജിമ്മിൽ പോകേണ്ട. വീട്ടിൽ തന്നെ ഏതെങ്കിലും വ്യായാമങ്ങളോ കളികളോ നൃത്തമോ ആകാം. ശരീരം വിയർക്കണം.

4. വിയർക്കുന്ന ജോലികൾ ചെയ്യാം. സ്ത്രീകളാണെങ്കിൽ ഒഴിവു സമയങ്ങൾ വീട് തുടയ്ക്കാനോ തൂത്തു വൃത്തിയാക്കാനോ ഒക്കെ സമയം കണ്ടെത്തണം. ഇതും വ്യായാമമാണ്.
 

click me!