ഒന്നര വർഷം കൊണ്ട് 30 കിലോ കുറച്ചു; അമിതവണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'...

By Web TeamFirst Published May 13, 2019, 4:52 PM IST
Highlights

ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമിത വണ്ണം അത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് അതിന് കാരണവും. 

ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമിത വണ്ണം അത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് അതിന് കാരണവും. വെറുതെ പട്ടിണി കിടന്നാല്‍ ശരീരഭാരം കുറയില്ല. മറിച്ച് നല്ല രീതിയില്‍ ഒരു ഡയറ്റ് പിന്‍തുടര്‍ന്നാല്‍ തന്നെ  അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടെയും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഒന്നരവര്‍ഷം കൊണ്ട് 20 വയസ്സുകാരന്‍ കുറച്ചത് 30 കിലോയാണ്. ഒന്നരവര്‍ഷം മുന്‍പ് പ്രേരാഗ് കൈറ എന്ന വിദ്യാര്‍ത്ഥിയുടെ ഭാരം 126 കിലോ ആയിരുന്നു. ഇപ്പോള്‍ 90 കിലോയാണ്  പ്രേരാഗിന്‍റെ ഭാരം. താന്‍ കോളേജിലെത്തുന്നതിന് മുന്‍പ് വരെയും തന്‍റെ  ഭാരം ഒരു പ്രശ്നമായി തോന്നിയിരുന്നില്ലെന്ന് പ്രേരാഗ് പറയുന്നു. കാരണം സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ തന്‍റെ ശരീരത്തെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കോളേജ് ജീവിതമാണ് എന്നെ മാറ്റിമറിച്ചത്. മറ്റ് കുട്ടികള്‍ ഫിറ്റായി നല്ല വസ്ത്രം ധരിച്ചെത്തുന്ന കാണുമ്പോള്‍ എനിക്കും അതുപോലെ ആകണമെന്ന് ആഗ്രഹിച്ചു. അവിടെ നിന്നാണ് എന്‍റെ ജീവിതം മാറിയത് - പ്രേരാഗ് പറഞ്ഞു. 

പ്രേരാഗ് പരീക്ഷിച്ച ഡയറ്റ് പ്ലാൻ  ഇങ്ങനെയാണ്...

പ്രഭാത ഭക്ഷണം... 

മുട്ടയുടെ വെളള ഓംലേറ്റ് രണ്ടെണ്ണം കൂടെ ഒരു ബ്രെഡും. 

ഉച്ചഭക്ഷണം... 

ഒരു കപ്പ് ബ്രൌണ്‍ റൈസ് കൂടെ പച്ചക്കറിയും 

രാത്രി ഭക്ഷണം...

250 ഗ്രാം ഗ്രില്‍ഡ് ചിക്കന്‍ . ബട്ടര്‍ ചിക്കനും ഇഷ്ടമാണ് അതിനാല്‍ ഒരു ദിവസം ബട്ടര്‍ ചിക്കന്‍ കഴിക്കും. 

വര്‍ക്ക് ഔട്ട്... 

ആഴ്ചയില്‍ ആറ് ദിവസം വര്‍ക്ക് ഔട്ട് ചെയ്യും. 

ഒഴിവാക്കിയവ...

കോളകള്‍ കുടിക്കുന്ന ശീലം നിര്‍ത്തി. പകരം ഗ്രീന്‍ ടീയാക്കി. 

കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രേരാഗ് പറയുന്നു. എന്‍റെ പഴയ ചിത്രങ്ങള്‍ നോക്കുമ്പോഴാണ് എനിക്ക് സ്വയം പ്രചോദനം ലഭിക്കുന്നത്  എന്നും പ്രേരാഗ് പറയുന്നു. 

click me!