ഒരുമാസമായി കടലില്‍; ലോകം മുഴുവന്‍ കൊവിഡ് വ്യാപിച്ചതറിയാതെ ദമ്പതികള്‍

By Web TeamFirst Published Apr 22, 2020, 10:47 PM IST
Highlights

''ചൈനയില്‍ കൊവിഡ് എന്ന വൈറസ് ഉണ്ടെന്ന് ഫെബ്രുവരിയില്‍ ഞങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ പിന്നീട് 25 ദിവസത്തിന് ശേഷം കരീബിയനില്‍ എത്തിയപ്പോഴേക്കും...''
 

ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് 19 ന്റെ വ്യാപ്തി എത്രയാണെന്ന് യുകെയിലെ മാഞ്ചസ്റ്റര്‍ സ്വദേശികളായ എലേന മാനിഘെട്ടിയും റയാനും അറിയുന്നത്. ലോകത്ത് മുഴുവന്‍ കൊവിഡ് വ്യാപിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കടലിലൂടെ യാത്ര ആരംഭിച്ചതാണ് ഇരുവരും. കാനറി ദ്വപില്‍ നിന്ന് കരീബിയന്‍ ദ്വീപിലേക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയായിരുന്നു ഇവരുടെ യാത്രയ 

2017 ല്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ബോട്ട് വാങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യാത്ര ചെയ്യുകയാണ്. വീട്ടുകാരുമായി ബന്ധം തുടര്‍ന്നിരുന്നെങ്കിലും മോശം വാര്‍ത്തകളൊന്നും തന്നെ പറയരുതെന്നായിരുന്നു നിബന്ധന. 25 ദിവസം കടലില്‍ കഴിഞ്ഞകതിനുശേഷം ഒരു ദ്വീപില്‍ നങ്കൂരമിടാന്‍ ശ്രമിച്ചപ്പോഴാണ് പുറംലോകവുമായി അവര്‍ ബന്ധപ്പെട്ടത്. അപ്പോഴാണ് കരീബിയന്‍ ദ്വീപിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നുവെന്ന് അവര്‍ അറിഞ്ഞത്. 

കൊവിഡ് വ്യാപനം തടയാന്‍ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചതോടെ ആയിരക്കണക്കിന് പേരാണ് ബോട്ടുകളുമായി കടലില്‍ കുടുങ്ങിയതെന്ന് ദ ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ചൈനയില്‍ കൊവിഡ് എന്ന വൈറസ് ഉണ്ടെന്ന് ഫെബ്രുവരിയില്‍ ഞങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ പിന്നീട് 25 ദിവസത്തിന് ശേഷം കരീബിയനില്‍ എത്തിയപ്പോഴേക്കും ഒരുവിധം എല്ലാമായിരുന്നു'' - എലേനയും റിയാനും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കരീബിയനില്‍ അടുക്കാനാകാതെ ഒടുവില്‍ ഗ്രെനാഡയില്‍ എത്തിയപ്പോഴാണ് അവര്‍ക്ക് ഇന്റര്‍നെറ്റ് സ്വകര്യം ലഭിച്ചത്. ''അത് അവസാനിച്ചിട്ടില്ലെന്നും ലോകം മുഴുവന്‍ വ്യാപിച്ചുവെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞത് അവിടെ എത്തിയപ്പോഴാണ്'' റിയാന്‍ കൂട്ടിച്ചേര്‍ത്തു. 

ജിപിഎസ് സംവിധാനം ഉപയോഗിച്ച് തങ്ങള്‍ കഴിഞ്ഞ 25 ദിവസമായി കടലില്‍ ഐസൊലേഷനില്‍ ആയിരുന്നുവെന്ന് തെളിയിക്കാന്‍ ഇരുവര്‍ക്കുമായി. ഇരുവരും ഇപ്പോള്‍ സെന്റ് വിന്‍സെന്റിലാണ്. ജൂണില്‍ കൊടുങ്കാറ്റ് ആരംഭിക്കും മുമ്പ് അവിടം വിടാനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികളിപ്പോള്‍.

click me!