മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ്; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം...

Published : Aug 12, 2021, 10:03 PM IST
മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ്; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം...

Synopsis

ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യാനും മൃദുവായ ചർമ്മം സ്വന്തമാക്കാനും സാധിക്കും. അത്തരത്തില്‍ മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് ചര്‍മ്മത്തിന്‍റെ  തിളക്കം വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. 

തിളങ്ങുന്ന, മൃദുലമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ  തുടങ്ങിയ ചർമ്മസംബന്ധമായ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. 

ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ചര്‍മ്മസംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കണം. ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യാനും മൃദുവായ ചർമ്മം സ്വന്തമാക്കാനും സാധിക്കും. അത്തരത്തില്‍ മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് ചര്‍മ്മത്തിന്‍റെ  തിളക്കം വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. 

ഇതിനായി ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് ടീസ്പൂണ്‍ ഓട്സ്, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ആദ്യം ഒരു പാത്രത്തില്‍ ഓട്സ് എടുത്തിനുശേഷം തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മൂന്ന് മിനിറ്റ് സ്ക്രബ് ചെയ്യുക. ശേഷം ടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

Also Read: സുന്ദരമായ ചര്‍മ്മത്തിനായി പരീക്ഷിക്കാം തേന്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ