ഈ മൂന്ന് വയസ്സുകാരി വിശപ്പ് വന്നപ്പോൾ നേരെ പോയത് ബാറിലേക്ക്; ബാർ ജീവനക്കാരനോട് ഇവൾ ആവശ്യപ്പെട്ടത് എന്താണെന്നോ...

Published : Sep 06, 2019, 10:37 AM ISTUpdated : Sep 06, 2019, 10:56 AM IST
ഈ മൂന്ന് വയസ്സുകാരി വിശപ്പ് വന്നപ്പോൾ നേരെ പോയത് ബാറിലേക്ക്; ബാർ ജീവനക്കാരനോട് ഇവൾ ആവശ്യപ്പെട്ടത് എന്താണെന്നോ...

Synopsis

ബാറിൽ നിന്ന ജീവനക്കാരനോട് ഒരു കുപ്പിയില്‍ പാല്‍ തരാമോ എന്ന് ചോദിച്ചു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വീഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

കുട്ടികൾ വിശപ്പ് വന്നാൽ കരയുകയോ വാശിപിടിക്കാറോ ചെയ്യാറുണ്ട്. അവരെ സമാധാനിപ്പിക്കുന്നത് അത്ര  എളുപ്പമുള്ള കാര്യമല്ല. മൂന്ന് വയസുകാരിയായ മില ആന്‍ഡേഴ്‌സൺ എന്ന മിടുക്കിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം.

മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മില എത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ വിശക്കുന്നുവെന്ന് മിലക്ക് പറഞ്ഞു. ബാ​ഗിൽ പാല്‍ ഇല്ലെന്ന് മനസ്സിലായ മില നേരെ പോയത് സമീപത്തുണ്ടായിരുന്ന ബാറിലേക്കാണ്.

ബാറിൽ നിന്ന ജീവനക്കാരനോട് ഒരു കുപ്പിയില്‍ പാല്‍ തരാമോ എന്ന് ചോദിച്ചു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വീഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

”ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍ വാങ്ങാന്‍ വന്നതാണ് മകള്‍. പാല്‍ ചോദിച്ചത് ബാറില്‍ കയറിയാണെന്ന് മാത്രം. ഏതായാലും ബാര്‍ ജീവനക്കാര്‍ അവള്‍ക്കൊരു ഗ്ലാസ് പാല്‍ നല്‍കി” ബെന്‍ കുറിച്ചു. ഈ മിടുക്കിയെ പ്രശംസിച്ച് നിരവധി പേർ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്