ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. കൊവിഡ് 19നെ പ്രതിരോധിക്കാൻ ഒരുവശത്ത്  ഗവേഷകര്‍ വാക്സിനുകളും മരുന്നുകളും നിർമിക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഇവിടെയൊരു കൊച്ചുമിടുക്കി വലിയ പ്രാര്‍ഥനയിലാണ്. കൊറോണയെ കുറിച്ച് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം എന്നതിന്‍റെ സൂചനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ കുഞ്ഞിന്‍റെ വീഡിയോ. 

'കൊറോണ ചത്തുപോകണേ ഭഗവാനേ' എന്ന് പ്രാര്‍ഥിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത് .  'അച്ഛനും അമ്മയ്ക്കും സുഖായിരിക്കണേ...അമ്മമ്മയ്ക്ക് സുഖായിരിക്കണേ...അമ്മായിക്കും സുഖായിരിക്കണേ... എനിക്കും സുഖായിരിക്കണേ... കൊറോണയൊക്കെ ചത്തു പോണേ...'- ഇങ്ങനെ പോകുന്നു കുഞ്ഞുമിടുക്കിയുടെ പ്രാര്‍ഥന . വീഡിയോ വൈറലായതോടെ  ചിരി നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. കുഞ്ഞിന്‍റെ പ്രാര്‍ത്ഥന പെട്ടെന്ന് തന്നെ ഫലിക്കുമെന്നാണ് ഭൂരിഭാഗത്തിന്‍റെയും കമന്‍റ്. 

ദുബായില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ സനീഷ് നമ്പ്യാരുടെയും സൂര്യരശ്മിയുടെയും മകള്‍ സാത്വികയാണ് വൈറല്‍ വീഡിയോയിലെ താരം. എല്‍കെജി വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.

Also Read: കുഞ്ഞുങ്ങളുമൊത്ത് കളിക്കുന്ന പുള്ളിപ്പുലി; മനോഹരം ഈ വീഡിയോ...