
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കാട്ടിനകത്ത് നിന്നും മറ്റും പകര്‍ത്തിയിട്ടുള്ള വീഡിയോകള്‍.
മിക്കവര്‍ക്കും യാത്രകള്‍ ചെയ്ത് ഇങ്ങനെയുള്ള അസാധാരണമായ കാഴ്ചകള്‍ കാണാനുള്ള അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ തന്നെ ഇത്തരം വീഡിയോകള്‍, കാണാത്ത വലിയൊരു ലോകമാണ് ഇവര്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.
സമാനമായ രീതിയിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാട്ടിനകത്തുകൂടിയുള്ള സഞ്ചാരത്തിനിടെ ടൂറിസ്റ്റുകളാകാം ഈ വന്യമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ എവിടെ വച്ച്- എപ്പോഴാണിത് പകര്‍ത്തെയന്നതൊന്നും വ്യക്തമല്ല. നിരവധി പേരാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്.
രണ്ട് കടുവകള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണിത് പകര്‍ത്തിയതെന്ന് വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. കാട്ടുപാതയോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് ഏറെ വന്യമായ രീതിയിലാണ് രണ്ട് കടുവകളും പരസ്പരം ആക്രമിക്കുന്നത്. ശേഷം ഇതിലൊരു കടുവ പോരാട്ടത്തില്‍ വിജയിക്കുന്നതായും നമുക്ക് തോന്നാം. കാരണം മറ്റെ കടുവയെ ആക്രമിച്ച് വീഴ്ത്തിയ ശേഷം അലറിക്കൊണ്ട് ഇത് ആക്രമണത്തില്‍ നിന്ന് പിന്തരിഞ്ഞ് വഴിയിലേക്ക് ഇറങ്ങി നടക്കുകയാണ്. ഒരുക്ഷേ സമീപത്ത് മനുഷ്യരുടെ സാന്നിധ്യം അറിഞ്ഞതോടയുമാകാം ഈ പിന്മാറ്റം.
എന്തായാലും അസാധാരണമായൊരു കാഴ്ച തന്നെയാണിത്. 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന ഇൻസ്റ്റഗ്രാമില്‍ വന്ന വീഡിയോയ്ക്ക് നിരവധി പേര്‍ പ്രതികരണവും അറിയിച്ചിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള നന്ദി തന്നെയാണ് അധികപേരും കമന്‍റുകളിലൂടെ അറിയിച്ചിരിക്കുന്നത്.
വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലേക്ക് പാഞ്ഞുകയറി സിംഹം; വീഡിയോ...