വിമാനത്തില്‍ കയറാനുള്ള പേടി മാറാന്‍ നാല് വഴികള്‍

Published : Mar 17, 2019, 05:42 PM IST
വിമാനത്തില്‍ കയറാനുള്ള പേടി മാറാന്‍ നാല് വഴികള്‍

Synopsis

ഒരിക്കല്‍ വിമാനയാത്ര ചെയ്‌തവര്‍ക്കും, വിമാനം പറന്നുയരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഒരുതരം ഭയം അനുഭവപ്പെടാറുണ്ട്. 

ആദ്യമായി വിമാനയാത്രയ്‌ക്ക് പോകുമ്പോള്‍ ഭയപ്പാടുള്ളവരുണ്ട്. ഒരിക്കല്‍ വിമാനയാത്ര ചെയ്‌തവര്‍ക്കും, വിമാനം പറന്നുയരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഒരുതരം ഭയം അനുഭവപ്പെടാറുണ്ട്. ഇവിടെയിതാ, വിമാനയാത്രയെക്കുറിച്ചുള്ള ഭയം മാറ്റാന്‍ നാല് വഴികള്‍ നിര്‍ദ്ദേശിക്കുന്നു.

ഉത്‌കണ്‌ഠ ഇല്ലാതാക്കുക...

വിമാനയാത്രയെക്കുറിച്ചുള്ള അനാവശ്യ ഉത്‌കണ്‌ഠ ഇല്ലാതാക്കാന്‍ പരിശീലിക്കുക. വിമാനയാത്രയ്‌ക്ക് ഒരാഴ്‌ച മുമ്പ്, ധ്യാനം, യോഗ എന്നിവയിലൂടെ അനാവശ്യമായ ഉത്‌കണ്ഠ ഇല്ലാതാക്കാന്‍ ശ്രമിക്കണം.

വിമാനയാത്രയില്‍ സംഗീതവും ഇഷ്‌ടപ്പെട്ട സ്‌നാക്ക്സും...

വിമാനയാത്രയ്‌ക്കിടയില്‍ കേള്‍ക്കാനായി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഗാനങ്ങള്‍ മൊബൈലില്‍ ശേഖരിക്കുക. ഒപ്പം കഴിക്കാന്‍ ഏറെ ഇഷ്‌ടമുള്ള ലഘുഭക്ഷണവും കരുതുക. ഒരു കാര്യം ശ്രദ്ധിക്കണം, അമിതമധുരമുള്ള ഭക്ഷണം വിമാനയാത്രയില്‍ ഒഴിവാക്കണം.

കാപ്പിയും എനര്‍ജി ഡ്രിങ്ക്സും വേണ്ട...

വിമാനയാത്രയ്ക്കിടെ ഒരു കാരണവശാലും കാപ്പിയും എനര്‍ജി ഡ്രിങ്കും കുടിക്കാതിരിക്കുക. ഇത് രക്തസമ്മര്‍ദ്ദം കൂടാനും, അതുവഴി ഉത്‌കണ്ഠ, വിമാനയാത്രഭയം അഥവാ ഏവിഫോബിയ വര്‍ദ്ധിക്കാനും കാരണമാകും.

അപകടഭയം ഒഴിവാക്കാന്‍...

വിമാനം അപകടത്തില്‍പ്പെടുമോ, മരണം സംഭവിക്കുമോ എന്നൊക്കെയാണ് കൂടുതല്‍പേരുടെയും ഭയത്തിന് അടിസ്ഥാനം. ഇത് ഒഴിവാക്കാന്‍ വിമാനയാത്രികര്‍ക്കായി ഒരുക്കിയിട്ടുള്ള സുരക്ഷയെക്കുറിച്ച് നന്നായി മനസിലാക്കുക. വിമാനയാത്രയ്‌ക്കിടയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുമോയെന്ന ചിന്തയുണ്ടെങ്കില്‍, ആയിരകണക്കിന് മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുള്ള പൈലറ്റിന്റെ അനുഭവസമ്പത്തിന്‍റെ കുറിച്ച് ആലോചിക്കുക. അപ്പോള്‍ ഇത്തരം ഭയങ്ങള്‍ മറികടക്കാന്‍ ഒരുപരിധിവരെ സാധിക്കും.

PREV
click me!

Recommended Stories

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ
ഓര്‍മകളിൽ പോലും ലജജ തോന്നുന്ന ചില തിട്ടൂരങ്ങൾ, ചാന്നാറും നങ്ങേലിയും വഴിവെട്ടിയ ഫാഷൻ ചരിത്രം