ശൈത്യകാലത്തെ വരണ്ട ചർമ്മവും ചൊറിച്ചിലും; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Published : Dec 19, 2023, 08:30 AM IST
ശൈത്യകാലത്തെ വരണ്ട ചർമ്മവും ചൊറിച്ചിലും;  വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Synopsis

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. 

ശൈത്യകാലത്ത് നമ്മുടെ ചർമ്മത്തിന് അധിക പരിചരണം അത്യാവശ്യമാണ്. കാരണം കുറഞ്ഞ ഈർപ്പവും വളരെ കുറഞ്ഞ താപനിലയും നമ്മുടെ ചർമ്മത്തെ സാധാരണയേക്കാൾ കൂടുതൽ സെൻസിറ്റീവ് ആക്കും. അതിനാല്‍ മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം, ചൊറിച്ചില്‍ എന്നിവയാണ് പലരുടെയും പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ തണുപ്പുകാലത്തും വെള്ളം ധാരാളം കുടിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സ് നോക്കാം... 

ഒന്ന്...

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടിയിട്ട് കിടക്കാം. 

രണ്ട്... 

കറ്റാര്‍വാഴയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാർവാഴ ജെൽ മുഖത്തും കൈയിലുമൊക്കെ പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും. 

മൂന്ന്... 

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തിലോ എണ്ണയിലോ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിച്ചേക്കാം. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

നാല്...

തേനാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നല്ലൊരു മോയിസ്ചറൈസറാണ് തേന്‍. ഇതിനായി വെളിച്ചെണ്ണയും തേനും തുല്യ അളവില്‍ എടുത്ത് മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടാം. 

അഞ്ച്... 

സൂര്യകാന്തി എണ്ണയും ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് സൂര്യകാന്തി എണ്ണ ചര്‍മ്മത്തില്‍ പുരട്ടിയിട്ട് കിടക്കാം. 

ആറ്... 

ഒലീവ് ഓയിലാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒലീവ് ഓയിലില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍ സഹായിക്കും. 

Also read: കരളിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി...

youtubevideo

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'