രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളുമായി ദൂരെ യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

By Web TeamFirst Published May 26, 2019, 3:26 PM IST
Highlights

കുട്ടികളുമായി യാത്ര പോകുമ്പോൾ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കെെയിൽ കരുതുക. കുട്ടികൾക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വാങ്ങിച്ചു നല്‍കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കെെയിൽ കരുതുക. കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളുമായി യാത്ര പോവുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല.വേണ്ട വിധത്തില്‍ തയാറെടുപ്പുകള്‍ നടത്താതെ കുട്ടികളുമായി യാത്ര പോകുന്നത് യാത്ര ദുഷ്‌ക്കരമാകാന്‍ കാരണമാകും. കുട്ടികളുമായി ദൂരെ യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് താഴേ ചേർക്കുന്നത്...

ഒന്ന്...

കുട്ടികളുമായി യാത്ര പോകുമ്പോൾ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കെെയിൽ കരുതുക. കുട്ടികൾക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വാങ്ങിച്ചു നല്‍കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കെെയിൽ കരുതുക. കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട്... 

‌ചെവിയില്‍ അധികം കാറ്റും തണുപ്പും ഏല്‍ക്കാതെ മഫ്‌ളര്‍ ഉപയോഗിക്കുക. രാത്രിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സോക്‌സും ഗ്ലൗസും ഉപയോഗിക്കാം.

മൂന്ന്...

 യാത്രയില്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി പ്ലാസ്റ്റിക് കവര്‍, ന്യൂസ് പേപ്പര്‍ എന്നിവ കരുതുക. ഒരു നാരങ്ങ മണക്കാന്‍ കൈയില്‍ കൊടുക്കുന്നതും നല്ലതാണ്. യാത്ര തുടരുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഛര്‍ദി തടയുന്നതിനുള്ള മരുന്ന്
കൊടുക്കുന്നത് ഗുണം ചെയ്യും. 

നാല്...

അത്യാവശ്യം മരുന്നുകള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതേണ്ടതാണ്. പാരസെറ്റാമോള്‍, ജലദോഷത്തിനുള്ള മരുന്ന്, വയറുവേദനയ്ക്കുള്ള മരുന്ന്. തുടങ്ങി അത്യാവശ്യം വരുന്ന മരുന്നുകള്‍ കൈയില്‍ കരുതുക.‌

അഞ്ച്...

 യാത്രാ സമയങ്ങളില്‍ കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് അവസരം കൊടുക്കുക. ഡയപ്പര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ഡയപ്പര്‍ ഇടയ്ക്ക് മാറ്റി പുതിയത് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആറ്...

ദൂരെ യാത്ര പോകുമ്പോൾ കുട്ടികൾക്ക്  സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 

ഏഴ്...

 ഒരു ട്രാവല്‍ ഹെല്‍ത്ത് കിറ്റും അതോടൊപ്പം അത്യാവശ്യം വേണ്ട മരുന്നുകളും അതിന്റെ പ്രിസ്‌ക്രിപ്ഷനും കരുതേണ്ടതാണ്. 

എട്ട്...

 വിദേശയാത്രയ്ക്ക് ഒരു മാസം മുന്‍പ് തന്നെ പ്രായത്തിന് അനുസരിച്ചുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരിക്കണം. ചില പ്രത്യേകതരം വാക്‌സിനുകള്‍ എടുക്കണമെന്ന് പല വിദേശ രാജ്യങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അവ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

click me!