ടെന്‍ഷന്‍ അകറ്റി ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ചില വഴികള്‍

By Web TeamFirst Published Apr 30, 2019, 3:23 PM IST
Highlights

ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നല്ല ആരോഗ്യം ലഭിക്കാനായി ചില കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം

ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നല്ല ആരോഗ്യം ലഭിക്കാനായി ചില കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം,  മദ്യത്തിന്‍റെ മിതമായ ഉപയോഗം, പുകവലിവര്‍ജനം, നല്ല ഉറക്കം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം.  എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ടെന്‍ഷന്‍ അകറ്റി ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും. 

ഈ  കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷത്തോളം അധികം ജീവിക്കാമെന്നുളള കണക്കാണ് യുഎസില്‍ നിന്നുളള പഠനസംഘം നിരത്തുന്നത്. ഹാര്‍വഡ് ടി.എച്ച് ചാന്‍‌ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് യുഎസിലെ സ്ത്രീകളിലും പുരുഷന്മാരിലും പഠനം നടത്തിയത്. 78,865 സ്ത്രീകളെയും 44,354 പുരുഷന്മാരെയും പഠനത്തിന് വിധേയമാക്കി. 

അതിനാല്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകാനായി നെഗറ്റീവ് ചിന്തകളെ മാറ്റി നിര്‍ത്തുക, നന്നായി  ഉറങ്ങുക, നല്ല കാര്യങ്ങള്‍ ചിന്തിക്കുക, ദിവസവും വ്യായാമം ചെയ്യുക, നല്ല പ്രോട്ടീനും പ്രൊബയോട്ടിക്കും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുക.  ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും ലഭിക്കും അതോടൊപ്പം കൂടുതല്‍ നാള്‍ ജീവിക്കാനും കഴിയും. 

 


 

click me!