എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

Published : May 22, 2025, 09:43 PM IST
എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

Synopsis

എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് ചര്‍മ്മ സംരക്ഷണം ഏറെ പ്രയാസവുമാണ്.

സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്നവര്‍ക്കാണ് എണ്ണമയമുള്ള ചര്‍മ്മം കാണപ്പെടുന്നത്.  എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് ചര്‍മ്മ സംരക്ഷണം ഏറെ പ്രയാസവുമാണ്. എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുക 

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. കുറഞ്ഞത് മൂന്ന് നേരമെങ്കിലും മുഖം ക്ലെന്‍സ് ചെയ്യുക. ഇത് സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്നിനെ തടയും. 

2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

 എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

3. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക

ബട്ടര്‍, ചീസ് തുടങ്ങിയ ഉയര്‍ന്ന ഫാറ്റ് അടങ്ങിയ പാലുല്‍പ്പനങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. പഞ്ചസാര ഒഴിവാക്കുക

പഞ്ചസാരയും അവ അടങ്ങിയ കേക്ക്, കുക്കീസ്, അതുപോലെ ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങളും  ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

5. വെള്ളം കുടിക്കുക 

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം.  വെള്ളം കുടിക്കുന്നത്  സെബം ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും. 

6. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത് 

മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങാൻ പോകരുത്. അത് ചര്‍മ്മത്തിന് ഒട്ടും നന്നല്ല.

7. മോയിസ്ചറൈസര്‍, സണ്‍സ്ക്രീന്‍ 

ലൈറ്റ് വെയിറ്റ് മോയിസ്ചറൈസര്‍, മാറ്റ് സണ്‍സ്ക്രീന്‍എന്നിവയാണ് എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഉപയോിക്കേണ്ടത്. 

Also read: മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

 

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ