'കുഞ്ഞനുജത്തിയെ ഞാനൊന്ന് എടുത്തോട്ടെ അച്ഛാ...'; കുഞ്ഞുപെങ്ങളെ എടുക്കാനുള്ള സഹോ​ദരന്റെ ആവേശം, വീഡിയോ കാണാം

Web Desk   | Asianet News
Published : Nov 24, 2020, 05:32 PM IST
'കുഞ്ഞനുജത്തിയെ ഞാനൊന്ന് എടുത്തോട്ടെ അച്ഛാ...'; കുഞ്ഞുപെങ്ങളെ എടുക്കാനുള്ള സഹോ​ദരന്റെ ആവേശം, വീഡിയോ കാണാം

Synopsis

അനുജത്തിയെ എടുക്കാനായി അവൻ ആദ്യം സോഫയിലേക്ക് പോയിരുന്നു. ശേഷം അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ അവന്റെ മടിയിലേക്ക് മെല്ലേ വച്ച് കൊടുത്തു. 

സഹോദരൻ കുഞ്ഞനുജത്തിയെ കെെയിലെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. നിരവധി കാഴ്ചക്കാരുടെ സ്നേഹം നിറഞ്ഞ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു.

അനുജത്തിയെ എടുക്കാനായി അവൻ ആദ്യം സോഫയിലേക്ക് പോയിരുന്നു. ശേഷം അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ അവന്റെ മടിയിലേക്ക് മെല്ലേ വച്ച് കൊടുത്തു. അടുത്ത് വച്ച് കുഞ്ഞിനെ കണ്ടപ്പോൾ‌ എന്ത് ചെയ്യണമെന്നറിയാതെ ആദ്യമൊന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി. ശേഷം  രണ്ടുകൈകളും നീട്ടി വളരെ കൗതുകത്തോടെ അവൻ തന്റെ കുഞ്ഞുപെങ്ങളെ തൊട്ടു.

സ്നേഹത്തോടെ രണ്ട് മൂന്ന് തവണ ഉമ്മകളും നൽകി. എല്ലാ കുഞ്ഞുസഹോദരന്മാർക്കും ഉണ്ടാകും ഇതുപോലെ തങ്ങളുടെ കുഞ്ഞനുജത്തിയെ എടുക്കാനും സ്നേഹിക്കാനും ആഗ്രഹം. 

ഹോപ്കിൻസ് ബിആർഎഫ്സി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ധാരാളം കമന്റുകളാണ് ഇപ്പോൾ വരുന്നത്. 'എന്റെ കണ്ണുകൾ നിറച്ചു', 'മനോഹരമായിരിക്കുന്നു', 'എത്ര മനോഹരമായ കുടുംബം' തുടങ്ങി നിറഞ്ഞ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ