ആദ്യമായി ചോക്ലേറ്റ് കേക്ക് കഴിക്കുന്നതിന്‍റെ പ്രതികരണം; കുഞ്ഞിന്‍റെ വീഡിയോ...

Published : Oct 11, 2022, 05:07 PM IST
ആദ്യമായി ചോക്ലേറ്റ് കേക്ക് കഴിക്കുന്നതിന്‍റെ പ്രതികരണം; കുഞ്ഞിന്‍റെ വീഡിയോ...

Synopsis

കുഞ്ഞുങ്ങള്‍ക്ക് എന്തിനോടും കൗതുകമാണ്, അല്ലേ? വെള്ളത്തിനോട് വരെ കൗതുകമാണ് അവര്‍ക്ക്. കാരണം എല്ലാം അവരെ സംബന്ധിച്ച് പുതുമയാണ്. എല്ലാത്തിനോടും പരിചയിച്ച് വരുന്നതേയുള്ളൂ.

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമുക്ക് മുമ്പിലെത്തുന്നത്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം മുതിര്‍ന്നവരെ ഒരുപോലെ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്. 

അതുകൊണ്ട് തന്നെ ഇത്തരം വീഡിയോകള്‍ കാണുന്നവരും ഏറെയാണ്. തീരെ ചെറുപ്രായം  മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ള കുട്ടികളുടെ വിവിധ തരത്തിലുള്ള വീഡിയോകള്‍ ഇതുപോലെ നാം കാണാറുണ്ട്. 

ഇപ്പോഴിതാ ഒരു വയസ് മാത്രം പ്രായമുള്ളൊരു കുഞ്ഞിന്‍റെ രസകരമായ വീഡിയോ ആണ് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് എന്തിനോടും കൗതുകമാണ്, അല്ലേ? വെള്ളത്തിനോട് വരെ കൗതുകമാണ് അവര്‍ക്ക്. കാരണം എല്ലാം അവരെ സംബന്ധിച്ച് പുതുമയാണ്. എല്ലാത്തിനോടും പരിചയിച്ച് വരുന്നതേയുള്ളൂ. ഭക്ഷണത്തിന്‍റെ കാര്യവും അങ്ങനെ തന്നെ

അതുകൊണ്ട് തന്നെ പുതിയ രുചികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ അത് കാണാനും രസമാണ്. ഇത്തരത്തില്‍ നമ്മുടെ വീടുകളിലെല്ലാം കുട്ടികള്‍ക്ക് ആദ്യമാദ്യം ഭക്ഷണം നല്‍കുമ്പോള്‍ മുതിര്‍ന്നവര്‍ കൗതുകപൂര്‍വം കണ്ടുനില്‍ക്കാറില്ലേ. സമാനമായൊരു കാഴ്ച തന്നെയാണ് ഈ വീഡിയോയിലുമുള്ളത്.

ആദ്യമായി ചോക്ലേറ്റ് കേക്ക് രുചിച്ചുനോക്കുന്ന ഒരു വയസുള്ള കുഞ്ഞാണ് വീഡിയോയിലുള്ളത്. പിറന്നാള്‍ ദിനത്തില്‍ അച്ഛൻ തന്നെയാണ് കുഞ്ഞിന് കേക്ക് നല്‍കി നോക്കുന്നത്. ആദ്യം ഇതെന്താണെന്ന് മനസിലാകാതെ അല്‍പം അമ്പരന്നെങ്കിലും പിന്നീട് കേക്ക് കടിച്ചുനോക്കുകയാണ് കുഞ്ഞ്. ഇതിന് ശേഷമുള്ള പ്രതികരണമാണ് ഏറ്റവും രസകരം. 

പൊതുവെ മധുരങ്ങളോട് കുഞ്ഞുങ്ങള്‍ക്ക് പ്രിയമാണ്. ഈ കുഞ്ഞും കേക്ക് കഴിച്ചുനോക്കിയ ശേഷം അത് ഇഷ്ടപ്പെടുകയാണ്. സന്തോഷത്തോടെ ചിരിക്കുന്ന മുഖം കാണുമ്പോഴേ കുഞ്ഞിന് കേക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്ന് മനസിലാകും. എന്തായാലും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ കുഞ്ഞ് വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്.

പറയത്തക്ക മറ്റ് പ്രത്യേകതകളൊന്നുമില്ലെങ്കിലും കുഞ്ഞിന്‍റെ മുഖഭാവവും പ്രതികരണവും തന്നെയാണ് ഏവരെയും ഇതിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. 

രസകരമായ വീഡിയോ കാണാം...

 

Also Read:- 'പോര്‍ക്ക്' ഐസ്‌ക്രീം; രുചിച്ചുനോക്കിയ യുവതിയുടെ പ്രതികരണം കാണാം...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം