ആരാധകരെ ഇളക്കിമറിച്ച് ടൊവീനോയുടെ വര്‍ക്കൗട്ട് വീഡിയോ

Web Desk   | others
Published : Sep 21, 2021, 09:35 PM ISTUpdated : Sep 21, 2021, 09:37 PM IST
ആരാധകരെ ഇളക്കിമറിച്ച് ടൊവീനോയുടെ വര്‍ക്കൗട്ട് വീഡിയോ

Synopsis

അല്‍പം തീവ്രതയേറിയ വര്‍ക്കൗട്ടിലാണ് ടൊവീനോ. ഒറ്റക്കാഴ്ചയില്‍ തന്നെ ശരീരത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കാണാവുന്നതാണ്. കഥാപാത്രമായി മാറാനുള്ള ഒരു നടന്റെ പരിശ്രമങ്ങള്‍ എത്രമാത്രം വേദനയും സമര്‍പ്പണവും നിറഞ്ഞതാണെന്നത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ യുവതാരങ്ങളെല്ലാം തന്നെ. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തെ ഏത് രീതിയിലേക്കും മാറ്റിമറിച്ചെടുക്കുന്നതിന് താരങ്ങള്‍ എടുക്കുന്ന പ്രയത്‌നം ഇന്ന് ആരാധകര്‍ അറിയുകയും അതിനെ വിലയിരുത്തുകയും കയ്യടിക്കുകയുമെല്ലാം ചെയ്യാറുമുണ്ട്. 

മിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ടൊവീനോ തോമസ് അല്‍പം മുമ്പ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വര്‍ക്കൗട്ട് വീഡിയോ വ്യാപകമായ രീതിയിലാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 

അല്‍പം തീവ്രതയേറിയ വര്‍ക്കൗട്ടിലാണ് ടൊവീനോ. ഒറ്റക്കാഴ്ചയില്‍ തന്നെ ശരീരത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കാണാവുന്നതാണ്. കഥാപാത്രമായി മാറാനുള്ള ഒരു നടന്റെ പരിശ്രമങ്ങള്‍ എത്രമാത്രം വേദനയും സമര്‍പ്പണവും നിറഞ്ഞതാണെന്നത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ.

 


ആരാധകരെല്ലാം തന്നെ ആഘോഷപൂര്‍വ്വമാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത രോഹിത് വിഎസ് ചിത്രമായ 'കള'യില്‍ ടൊവീനോയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഏറിയ പങ്കും ടൊവീനോയും സുമേഷ് മൂര്‍ എന്ന നടനും തമ്മിലുള്ള സംഘട്ടനം തന്നെയായിരുന്നു. ഇതിന്റെ ചിത്രീകരണവേളയില്‍ ടൊവീനോയ്ക്ക് വയറിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

'കള'യ്ക്ക് ശേഷം താരത്തെ 'ഫുള്‍ ആക്ഷന്‍ മോഡ്'ല്‍ വൈകാതെ തന്നെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് പുതിയ വര്‍ക്കൗട്ട് വീഡിയോ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'കാണെ കാണെ' എന്ന ചിത്രത്തിലെ അഭിനയത്തിനും വലിയ ആരാധകപ്രശംസയും നിരൂപകപ്രശംസയുമാണ് ടൊവീനോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി 'മിന്നല്‍ മുരളി'യാണ് ടൊവീനോയുടേതായി വരാനൊരുങ്ങിയിരിക്കുന്ന അടുത്ത ചിത്രം.

Also Read:- 'സ്ലോ മോഷനിൽ വെള്ളം കുടിച്ചാൽ മസിൽ പെട്ടെന്ന് വളരും'; രസകരമായ വീഡിയോയുമായി ഉണ്ണിമുകുന്ദന്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ