വാവ സുരേഷിന് വെല്ലുവിളിയാകുമോ? മാസ്ക് ധരിച്ച് പാമ്പിൻകുഞ്ഞിനെ ലാളിക്കുന്ന ടൊവീനോ; വീഡിയോ

Published : Jul 19, 2020, 08:19 AM ISTUpdated : Jul 19, 2020, 08:20 AM IST
വാവ സുരേഷിന് വെല്ലുവിളിയാകുമോ? മാസ്ക് ധരിച്ച് പാമ്പിൻകുഞ്ഞിനെ ലാളിക്കുന്ന ടൊവീനോ; വീഡിയോ

Synopsis

വീഡിയോ ടൊവീനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. 

പാമ്പിൻകുഞ്ഞിനെ കയ്യിലെടുത്ത് ലാളിക്കുന്ന യുവനടന്‍ ടൊവീനോ തോമസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. വീഡിയോ ടൊവീനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'വാവ സുരേഷ് മോഡ് ഓണ്‍' എന്ന് ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്.  വാവ സുരേഷിന്  വെല്ലുവിളിയുയർത്തി തന്നെ പാമ്പിനെ പുഷ്പം പോലെ  എടുത്തിരിക്കുകയാണ് ടൊവീനോ. ടൊവീനോയുടെ കയ്യിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. വാവ സുരേഷിന്  വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. 

 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് ടൊവീനോ. കഴിഞ്ഞ ദിവസങ്ങളിൽ ടൊവീനോയുടെ ഫിറ്റ്നസ് വീഡിയോകളും വൈറലായിരുന്നു. 

Also Read: ഇങ്ങനെ തലകുത്തി നില്‍ക്കാന്‍ പറ്റുമോ? വീഡിയോ പങ്കുവച്ച് ടോവിനോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ